കോട്ടയം

വർഗീയ വിദ്വേഷ പ്രചാരണം നടത്തുന്ന യൂട്യൂബ് ചാനലിനെതിരെ നടപടി വേണമെന്നാവശ്യം ശക്തമാകുന്നു

ഈരാറ്റുപേട്ട: വർഗീയ വിദ്വേഷ പ്രചാരണം നടത്തുന്ന യൂട്യൂബ് ചാനലിനെതിരെ ഈരാറ്റുപേട്ട പോലിസിൽ നിരവധി സംലടനകൾ പരാതി നൽകി യെങ്കിലും യാതൊരു നടപടിയും സ്വീകരിക്കാത്തതിൽ പ്രതിഷേധം വ്യാപകമാവുന്നു

 വർഗ്ഗീയ വിദ്വേഷ പ്രചരണവുമായി ബന്ധപ്പെട്ട് മാത്യു സാമുവൽ ഓഫീഷ്യൽ എന്ന യുട്യൂബ് ചാനലിനെതിരെ യൂത്ത് ലീഗ് ,ഡി വൈ എഫ് ഐ പി.ഡി.പി, ജനകീയ വികസന ഫോറം എന്നീ സംഘടനകളാണ്പരാതി നൽകിയത്. 

ചാനലിൽ ദിവസങ്ങളായി മതവിദ്വേഷവും, വെറുപ്പ് സൃഷ്ടിക്കുന്ന മതസൗഹാർദ്ദം തകരാൻ ഉതകുന്നതുമായ കള്ള പ്രചരണങ്ങളും അസത്യ പ്രചരണങ്ങളും വീണ്ടും വീണ്ടും സംപ്രേഷണം ചെയ്യുകയാണെന്ന് പരാതിയിൽ പറയുന്നു. സൗഹൃദപരമായി ജീവിക്കുന്ന ഹിന്ദു-മു സ്ലീം-ക്രിസ്ത്യൻ മതവിഭാഗങ്ങൾക്ക് ഇടയിൽ ശത്രുത വർദ്ധിപ്പിക്കുകയാണ് ചാനൽ ചെയ്യുന്നത്. 

വളരെ പരസ്പരം സ്നേഹത്തോടെ എല്ലാവിഭാഗം ജനങ്ങളും കഴിഞ്ഞ് പോകുന്ന ഈരാറ്റുപേട്ട നഗരസഭയിലെ ജനങ്ങ ൾക്കിടയിൽ വർഗീയ വേർതിരിവ് സൃഷ്ടിച്ച് ജനങ്ങളെ ഭിന്നിപ്പിച്ച് വർഗീയ മുതലെടുപ്പ് നടത്തുക എന്നതാണ് ലക്ഷ്യം. മാത്രമല്ല വ്യാപാരവ്യവസായ മേഖലയിൽ സജീവ സാന്നിദ്ധ്യമായ ഈ നാടിന്റെ വ്യാപാരമേഖലയെ തകർക്കുന്നതിനായി ഈരാറ്റുപേട്ട ഒരു മിനി താലിബാനാണ് എന്ന തരത്തിൽ ഇയാൾ ചാനലിലൂടെ പ്രചരണം നടത്തുകയാണ്. 

സമൂഹങ്ങൾക്കിടയിൽ വിദ്വേഷവും ശത്രുതയും സൃഷ്ട‌ിക്കുന്നതിനും നാടിന്റെ മതനിര പേക്ഷതയെ തകർക്കുന്നതിനും തുടർച്ചയായി ശ്രമിക്കുന്ന വ്യക്തിക്കെതിരെ ഇന്ത്യൻ ശിക്ഷാനിയമത്തിലെ 295A, 153A, 555, സി ആർ പി.സി സെക്ഷൻ 95 മുതലായ വകുപ്പുകളും പ്രാധാന്യമുള്ള മറ്റ് നിയമ വ്യവസ്ഥകളും ഉൾപ്പെടുത്തിക്കൊണ്ട് കർശന നിയമന ടപടി സ്വീകരിക്കണമെന്നാണ് പൊലീസിന് നൽകിയ പരാതിയിൽ സംഘടനകൾ ആവശ്യപ്പെട്ടത്.