ഈരാറ്റുപേട്ട: എഐടിയുസി എൻആർഇജി വർക്കേഴ്സ് യൂണിയൻ പൂഞ്ഞാർ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിനു മുന്നിൽ ധർണ നടത്തി.
എല്ലാ തൊഴിലാളികൾക്കും ഫെസ്റ്റിവൽ അലവൻസ് നൽകുക, വേതനം 600 രൂപയായി വർധിപ്പിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചായിരുന്നു ധർണ. ജില്ലാ കമ്മറ്റിയംഗം മിനിമോൾ ബിജുവിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗം അഡ്വ പി എസ് സുനിൽ ഉദ്ഘാടനം ചെയ്തു. ഇ കെ മുജീബ്, പി എസ് ബാബു, പത്മിനി രാജശേഖരൻ എന്നിവർ സംസാരിച്ചു.