ഈരാറ്റുപേട്ട മുസ്ലിം ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ സോഷ്യൽ സയൻസ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ ധരണീയം എന്ന പേരിൽ സാമൂഹ്യശാസ്ത്രപ്രദർശനം സംഘടിപ്പിച്ചു വിദ്യാർത്ഥികൾ നിർമ്മിച്ച വിവിധ സ്റ്റിൽ മോഡലുകൾ ചരിത്ര സ്മാരകങ്ങളുടെ രൂപ ആവിഷ്കാരം നാണയ ശേഖരം വിവിധ രാജ്യങ്ങളിലെ തപാൽ സ്റ്റാമ്പുകളുടെ ശേഖരം പുരാവസ്തു ശേഖരം പൂർവ്വകാല പത്രങ്ങൾ ഭൗമ ശാസ്ത്ര സംബന്ധമായ നിരവധി മോഡലുകൾ എന്നിവ കാണികളിൽ ഏറെ വിസ്മയം ജനിപ്പിക്കുന്നതായിരുന്നു .
പ്രദർശനത്തിന്റെ ഉദ്ഘാടനം ഹെഡ്മിസ്ട്രസ് ലീന എംപി നിർവഹിച്ചു .എം എഫ് അബ്ദുൽ ഖാദർ മുഹമ്മദ് ലൈസൽ സി എച്ച് മാഹിൻ ബീന ടി കെ ശൈലജ അനസ് റ്റി എസ് ജയൻ പിജി ജ്യോതി പി നായർ ഹസീന റഹീം രഹന ബഷീർ ഐഷ മുഹമ്മദ് എന്നിവർ നേതൃത്വം നൽകി