കോമഡി രംഗങ്ങളിലും ക്യാരക്ടര്‍ റോളിലുമൊക്കെ തിളങ്ങിയ നടിയാണ് തെസ്‍നി ഖാൻ. തെസ്‍നി ഖാൻ ആദ്യമായി സംവിധാനം ചെയ്‍ത ഹ്രസ്വ ചിത്രം 'ഇസ്‍തിരി' ശ്രദ്ധ നേടുന്നു. തെസ്‍നി ഖാൻ തന്നെയാണ് കഥയുമെഴുതിരിക്കുന്നത്. സൈന മൂവീസിലൂടെയാണ് തെസ്‍നി ഖാന്റെ ഹ്രസ്വ ചിത്രം പുറത്തുവിട്ടിരിക്കുന്നത്.
ജയരാജ്, ഷിനോദ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ സംഭാഷണം രചിച്ചിരിക്കുന്നത്. വിനായക് പ്രസാദാണ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. 'ഇസ്‍തിരി'യുടെ ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത് പ്രവിരാജ് വി നായര്‍ ആണ്. സന്ധ്യ അയ്യര്‍, സ്‍നേഹ വിജയൻ, ആരോമല്‍, ബിന്ദു വാരാപ്പുഴ, സുജിത്ത്, ധന്യ നാഥ്, ജയരാജ് സെഞ്ച്വറി തുടങ്ങിയവരാണ് പ്രധാന അഭിനേതാക്കള്‍. വിനായക് പ്രസാദാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഡിസൈൻ ലൈനോജ് റെഡ്ഡിസൈൻ ആണ്. കോസ്റ്റ്യൂം ഡിസൈനര്‍ ജിഷ പ്രസാദ്, മേക്കപ്പ് ഇര്‍ഷാദ്, കല അലോക് റവ്യ, അസിസ്റ്റന്റ് ഡയറക്ടര് രോഹിത്, സ്റ്റുഡിയോ എൻ എസ് മീഡിയ, റെക്കോഡിംഗ് ആന്റ് മിക്സിംഗ് നിഹില്‍ പി വി, സൗണ്ട് ഡിസൈൻ നിഹില്‍ പി വി, ഷിജു എം എക്സ്, പ്രോഗ്രാമിംഗ് വിഷ്‍ണു പ്രസാദ്, ചിത്രസംയോജനം ഷമീര്‍, പിആര്‍ ഒ എ എസ് ദിനേശ് എന്നിവരുമാണ്.
ഡ്രീം ക്രിയേഷന്റെ ബാനറിലാണ് ഹ്രസ്വ ചിത്രം നിര്‍മിച്ചിരിക്കുന്നത്. പ്രൊഡക്ഷൻ കണ്‍ട്രോളര്‍ റിച്ചാര്‍ഡ് ആണ്. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് ഷമീജ് കൊയിലാണ്ടിയും. അസോസിയേറ്റ് ഡയറക്ടര്‍ ജോമാൻ ജോഷി തിട്ടയിലാണ്.
'ഡെയ്‍സി' എന്ന ചിത്രത്തിലൂടെ 1988ലാണ് തെസ്‍നി ഖാൻ വെള്ളിത്തിരയിലെത്തുന്നത്. തുടര്‍ന്നിങ്ങോട്ട് ചെറുതും വലുതുമായ ഒട്ടേറെ കഥാപാത്രങ്ങളിലൂടെ തെസ്‍നി ഖാൻ പ്രേക്ഷകരുടെ പ്രിയതാരമായി. ഏഷ്യാനെറ്റിന്റെ സിനിമാല പോലുള്ള പ്രോഗ്രാമുകളിലും തെസ്‍നി ഖാൻ തിളങ്ങി. നിരവധി സീരിയലുകളിലും തെസ്‍നി ഖാൻ അഭിനയിച്ചിട്ടുണ്ട്.