പ്രഭാത ഭക്ഷണം ഉപേക്ഷിക്കൽ
തിരക്കിനിടയിൽ പലരും പ്രഭാത ഭക്ഷണം ഒഴിവാക്കാറുണ്ട്. ഇങ്ങനെ ചെയ്യുന്നത് പ്രമേഹത്തിനും അമിതവണ്ണത്തിനും കാരണമാകും.
ദീർഘനേരത്തെ ഇരിപ്പ്
ദീർഘനേരം ഇരുന്നു കൊണ്ടുള്ള ജോലി ചെയ്യുന്നവർക്ക് പ്രമേഹ സാധ്യത കൂടുതലാണ്. 30 മിനുട്ട് ഇടവിട്ട് കുറച്ച് നേരം എഴുന്നേറ്റ് നിൽക്കുകയോ നടക്കുകയോ ചെയ്യുക.
വൈകിയുള്ള ഉറക്കം
വൈകിയുള്ള ഉറക്കം ശരീരത്തിന്റെ മെറ്റബോളിസത്തെ താറുമാറാക്കുകയും പ്രമേഹത്തിൽ കൊണ്ടെത്തിക്കുകയും ചെയ്യുന്നു.
പുകവലി മദ്യപാനം
പുകവലിയും മദ്യപാനവും ഉള്ളവരിൽ പ്രമേഹ സാധ്യത 30 മുതൽ 40 ശതമാനം വരെ കൂടുതലാണ്.
ആവശ്യത്തിന് വെള്ളം കുടിക്കാതിരിക്കുക
ആവശ്യത്തിന് വെള്ളം കുടിക്കാതെ ഇരിക്കുന്നത് കരളിന്റെയും വൃക്കകളുടെയും പ്രവർത്തനത്തെ ബാധിക്കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിപ്പിക്കുയും ചെയ്യും.