ഈരാറ്റുപേട്ട . നഗരസഭയുടെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 26 ലക്ഷം മുടക്കി നടപ്പിലാക്കിയ കൊല്ലംപറമ്പ് മേജർ കുടിവെള്ള പദ്ധതിയുടെ ഉൽഘാടനം ഈരാറ്റുപേട്ട മുനിസിപ്പൽ ചെയർപേഴ്സൺ സുഹ്‌റ അബ്‌ദുൽഖാദർ നിർവഹിച്ചു. 14 ആംവാർഡ് കൗൺസിലർ ഫാസില അബ്സാർ അദ്ധ്യക്ഷത വഹിച്ചു. 13 ആംവാർഡ് കൗൺസിലർ ഷെഫ്ന ആമീൻ സ്വാഗതം പറഞ്ഞു നഗരവൈസ് ചെയർമാൻ അഡ്വ.മുഹമ്മദ് ഇല്ല്യാസ്, പി. എം അബ്‌ദുൽഖാദർ, നാസർ വെള്ളൂപ്പറമ്പിൽ, അബ്സാർ മുരുക്കോലിൽ, ആമീൻ പിട്ടയിൽ, സിറാജ് കണ്ടത്തിൽ എന്നിവർ സംസാരിച്ചു