ഈരാറ്റുപേട്ട : ഡിവൈഎഫ്ഐയുടെ യുവധാര ആംബുലൻസ് ഉദ്ഘാടനം ചെയ്തു. വൈകിട്ട് ആറിന് ഈരാറ്റുപേട്ട മുട്ടം കവലയിൽ നടന്ന യോഗത്തിൽ അഖിലേന്ത്യ പ്രസിഡന്റ് എഎ റഹിം എംപി ആംബുലൻസ് ഫ്ലഗ് ഓഫ് ചെയ്തു. ഈരാറ്റുപേട്ട നഗരസഭയുടെ വിവിധ ഡിവിഷനുകളിൽ ആക്രി പെറുക്കിയും, വിവിധ ചലഞ്ചുകൾ നടത്തിയുമാണ് ഡിവൈഎഫ്ഐ ഈരാറ്റുപേട്ട,ഈരാറ്റുപേട്ട ഈസ്റ്റ് മേഖല കമ്മിറ്റികൾ ഇതിനാവശ്യമായ തുക കണ്ടെത്തിയത്.
സിപിഐഎം ജില്ലാ കമ്മിറ്റി അംഗങ്ങളായ ജോയി ജോർജ്, രമ മോഹൻ, ഏരിയ സെക്രട്ടറി കുര്യാക്കോസ് ജോസഫ്, ലോക്കൽ സെക്രട്ടറി പി ആർ ഫൈസൽ, ഡിവൈഎഫ്ഐ കേന്ദ്ര കമ്മിറ്റി അംഗം ജെയ്ക്ക് സി തോമസ്, സംസ്ഥാന കമ്മിറ്റി അംഗം അർച്ചന സദാശിവൻ, ജില്ലാ സെക്രട്ടറി ബി സുരേഷ്കുമാർ, പ്രസിഡന്റ് മഹേഷ് ചന്ദ്രൻ, ജില്ലാ കമ്മിറ്റി അംഗം എൻ ആർ വിഷ്ണു, ബ്ലോക്ക് സെക്രട്ടറി മിഥുൻ ബാബു, പ്രസിഡന്റ് കെ ആർ അമീർഖാൻ, ഈരാറ്റുപേട്ട മേഖല സെക്രട്ടറി അബിൻഷ അയൂബ്, പ്രസിഡന്റ് സഹദ് അലി, ഈസ്റ്റ് മേഖല സെക്രട്ടറി പി എ ഷെമീർ, പ്രസിഡന്റ് കെ എൻ നിയാസ് എന്നിവർ സംസാരിച്ചു.തുടർന്ന് ഐഡിയ സ്റ്റാർ സിംഗർ ഗായിക ആൻമരിയായുടെ നേതൃത്വത്തിൽ ഗാനവിരുന്നും നടന്നു.