ഈരാറ്റുപേട്ട എസ് എസ് എൽ സി, പ്ലസ് ടു , ഡിഗ്രി കഴിഞ്ഞവർക്ക് ഉന്നത വിദ്യാഭ്യാസത്തിന് മാർഗ നിർദേശമൊരുക്കാൻ സംഘടിപ്പിച്ച എജ്യൂക്കേഷൻ ആന്റ് കരിയർ എക്സിബിഷൻ വിദ്യാർഥികളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി ഈരാറ്റുപേട്ട പി.റ്റി എം എസ് ഓഡിറ്റോറിയത്തിൽ . പൂഞ്ഞാർ എം എൽ എ അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കലിന്റെഎംഎൽഎ ഫ്യൂച്ചർ സ്റ്റാർ എഡ്യൂക്കേഷൻ പ്രോജക്ടും ഈരാറ്റുപേട്ട ഇ ഫോമും ചേർന്നാണ് പ്രദർശനം സംഘടിപ്പിച്ചത്.
കരിയർ ഗുരു എം എസ് ജലീൽ, ഡോ എസ് വെങ്കിടേശ്വരൻ , തസ്നി മാഹിൻ , ഡോ ആൻസി ജോസഫ് മുഹമ്മദ് ഷബാബ്എന്നിവർ വിദ്യാർത്ഥികളുമായി സംവദിച്ചു. പ്രശസ്ത മെന്റലിസ്റ്റ് അനന്തു അവതരിപ്പിക്കുന്ന മെന്റലിസം ഷോയും പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയെല്ലാം സ്റ്റാളുകളും സജ്ജീകരിച്ചിരുന്നു . ഉൽഘാടന പ്രോഗ്രാമിൽപൂഞ്ഞാർ എം എൽ എ അഡ്വ. സെബാസ്റ്റൽ കുളത്തുങ്കൽ അദ്ധ്യക്ഷനായി.ആസൂത്രണ ബോർഡ് അംഗവും സഞ്ചാരിയുമായ
സന്തോഷ് ജോർജ് കുളങ്ങര ഓൺലൈനിൽ ഉൽഘാടനം ചെയ്തു.ഈരാറ്റുപേട്ട നഗരസഭ ചെയർ പേഴ്സൺ സുഹുറാ അബ്ദുൽ ഖാദർ, അരുവിത്തുറ സെന്റ് ജോർജ് കോളേജ് ബർസാർ കോർഡിനേറ്റർ ഫാദർ . ബിജു കുന്നക്കാട്ട്എം ഇ എസ് കോളേജ് പ്രിൻസിപ്പൽ പ്രൊഫ.എ എം റഷീദ്, വി എം സിറാജ്പ്രൊഫ. ബിനോയി സി ജോർജ് . ഡോ. ആൻസി ജോസഫ് , എം എഫ് അബ്ദുൽ ഖാദർ, സുജ എം ജി , പി.പി.എം നൗഷാദ്, റാഷിദ് ഖാൻ ഡി.എം, ഹുസൈൻ അമ്പഴത്തിനാൽ ഫയാസ് ഷക്കിൽ എന്നിവർ സംസാരിച്ചു