ഈരാറ്റുപേട്ട: കഴിഞ്ഞ പത്ത് വർഷത്തിലധികമായി തകർന്ന് കിടന്ന ഈലക്കയം മാതാക്കൽ ആസാദ് നഗർ റോഡ് മൂന്ന് മീറ്റർ ഉയർത്തി കോൺക്രീറ്റ് ചെയ്ത് ഉദ്ഘാടനം നടത്തി.എം എൽ എ ആസ്തി വികസന ഫണ്ടിൽ നിന്നും 50 ലക്ഷം രൂപ അനുവദിച്ചാണ് റോഡ് പുനർ നിർമാണം നടത്തിയത്. അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം എൽ എ ഉദ്ഘാടനം നിർവഹിച്ചു.നഗരസഭ വാർഷികപദ്ധതിയിൽ ഉൾപ്പെടുത്തി 19.5 ലക്ഷം രൂപ അനുവദിച്ച് നിർമ്മാണം ആരംഭിക്കുന്ന ഈലക്കയം ഇടകളമറ്റം റോഡിന്റെ നിർമ്മാണ ഉദ്ഘാടനം നഗരസസഭ ചെയർ പേഴ്സൻ സുഹ്റ അബ്ദുൽ ഖാദർ നിർവഹിച്ചു. ഡിവിഷൻ കൗൺസിലർ എസ് കെ നൗഫൽ അധ്യക്ഷത വഹിച്ചു. നഗരസഭാ വൈസ് ചെയർമാൻ അഡ്വക്കേറ്റ് വി എം മുഹമ്മദ് ഇല്യാസ് മുഖ്യപ്രഭാഷണംനടത്തി. പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അൻസർ പുള്ളോലി , ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ഡോക്ടർ സഹല ഫിർദൗസ്,മാഹീൻ കുന്നും പുറം (സി പി എം )കെ ഐ നൗഷാദ് (സിപിഐ)അനസ് നാസർ , (കോൺഗ്രസ് ) എ എം എ കാദർ, (വ്യാപാരി പ്രസിഡന്റ്)വിപി നാസർ (മുസ്‌ലിം ലീഗ് )വി എം ഷെഹീർ (വെൽഫെയർ പാർട്ടി ),റസീം മുതുകാട്ടിൽ, (കോൺഗ്രസ് ജെ) ,സോജൻ ആലക്കുളം(കേരള കോൺഗ്രസ്ബഷീർ കുന്നു പുറം, മാഹീൻ , നിസാമുദ്ധീൻ എം കെ,തൻസിം,കോൺട്രാക്ടർ ഫൈസൽ പി.ബി,ഷാഹുൽ ചോച്ച് പറമ്പിൽ തുടങ്ങിയവർപരിപാടിയിൽ പങ്കെടുത്തു.
പ്രാദേശികം