പ്രാദേശികം

ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്തും എമര്‍ജ് ഗ്രൂപ്പും സംയുക്തമായി സംഘടിപ്പിച്ച സൗജന്യ കേള്‍വി, നേത്ര പരിശോധനാ ക്യാമ്പും നടത്തി.

ഈരാറ്റുപേട്ട : ബ്ലോക്ക് പഞ്ചായത്തും എമര്‍ജ് ഗ്രൂപ്പിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ സൗജന്യ കേള്‍വി, നേത്ര പരിശോധനാ ക്യാമ്പും ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്നു. ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കുര്യന്‍ തോമസ്  നെല്ലുവേലില്‍ അദ്ധ്യക്ഷത വഹിച്ച ക്യാമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീകല.ആര്‍ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ഇന്‍ ചാര്‍ജ് രഞ്ജിത്ത് ബിജുകുമാര്‍.എം.റ്റി സ്വാഗതം ആശംസിച്ചു.

ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ മേഴ്സി മാത്യൂ, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ മറിയാമ്മ ഫെര്‍ണ്ണാണ്ടസ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ബിന്ദുസെബാസ്റ്റ്യന്‍, കുഞ്ഞുമോന്‍.കെ.കെ, ഓമന ഗോപാലന്‍ എന്നിവരും ബ്ലോക്ക് പഞ്ചായത്ത്     ജീവനക്കാരും എമര്‍ജ് ഹോസ്പിറ്റല്‍ ആരോഗ്യപ്രവര്‍ത്തകരും ക്യാമ്പിന് നേതൃത്വം കൊടുത്തു. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതിയിലൂടെ സൗജന്യ തിമര ശസ്ത്രക്രിയയ്ക്കും ക്യാമ്പ് പ്രയോജനപ്പെടുമെന്ന് എമര്‍ജ് ഗ്രൂപ്പ് പറഞ്ഞു.