വിദ്യാർത്ഥികളിൽ സംരംഭകത്വ സംസ്കാരം വളരേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് ഫ്രെഷ് ടു ഹോം പ്രൈവറ്റ് ലിമിറ്റഡിന്റെ ഫൗണ്ടറും സി.ഇ. ഓയുമായ മാത്യു ജോസഫ് പറഞ്ഞു. അരുവിത്തുറ സെൻറ് ജോർജ് കോളേജിൽ പ്രവർത്തിക്കുന്ന ഇന്നോവേഷൻ ആൻ്റ് ഓൻട്രിപ്രെന്യൂർഷിപ് ഡെവലപ്പ്മെൻ്റ് സെൻ്ററിൻ്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികളുടെ സംരംഭകത്വ വികസനം ലക്ഷ്യമാക്കി സംഘടിപ്പിച്ചമീറ്റ് ദി ഓൺട്രപ്രോണർ പ്രോഗ്രാമിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ധേഹം.
സംരംഭകത്വത്തിലൂടെ വിദ്യാർത്ഥികൾക്ക് ഉണ്ടാക്കിയെടുക്കാൻ സാധിക്കുന്നത് വലിയ നേട്ടങ്ങളാണ്. സംരംഭകത്വ മേഖലയിൽ പ്രവർത്തിക്കുന്നതിലൂടെ ഒരു സംരംഭകന് സമൂഹത്തിന് വലിയ സംഭാവനകൾ നൽകാനാകും.
സംരംഭകത്വ വികസനത്തിനായി അരുവിത്തറ സെൻറ് ജോർജ് കോളേജിൽ പ്രവർത്തിക്കുന്ന ഇന്നോവേഷൻ ആൻ്റ് ഓൻട്രിപ്രെന്യൂർഷിപ് ഡെവലപ്പ്മെൻ്റ് സെൻ്ററിൻ്റെ പ്രവർത്തനങ്ങളെ പ്രശംസിക്കുന്നതായും അദ്ധേഹം പറഞ്ഞു.
കോളേജ് പ്രിൻസിപ്പാൾ പ്രഫ.ഡോ. സിബി ജോസഫ് അധ്യക്ഷത വഹിച്ച പരിപാടിയിൽ
കോളേജ് ബർസാറും കോഴ്സ് കോർഡിനേറ്ററുമായ റവ. ഫാ.ബിജു കുന്നക്കാട്ട് , കോളേജ് വൈസ് പ്രിൻസിപ്പാളും ഐ.ക്യു.എ.സി. കോർഡിനേറ്ററുമായ ഡോ. ജിലു ആനി ജോൺ, ഐ.ഇ.ഡി.സി. നോഡൽ ഓഫീസർ ഡോ. മിഥുൻ ജോൺ , ഡോ. ജസ്റ്റിൻ ജോയ്, ശ്രീ. ബിനോയി സി ജോർജ് തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.
പ്രാദേശികം