അരുവിത്തുറ സെന്റ് ജോർജ് കോളേജ് കോമേഴ്‌സ് ഡിപ്പാർട്മെന്റിന്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ബോധവത്കരണ റാലിയും ഈരാറ്റുപേട്ട ഗവണ്മെന്റ് ആശുപത്രി ശുചീകരണവും നടത്തി . കോളേജ് മാനേജർ ഫാ അഗസ്റ്റിൻ പാലക്കാപറമ്പിൽ ഫ്ലാഗ് ഓഫ് ചെയ്ത റാലിയിൽ പ്രിൻസിപ്പൽ ഡോ സിബി ജോസഫ് , വൈസ് പ്രിൻസിപ്പൽ ഡോ ജിലു ആനി ജോൺ , ബർസാർ ഫാ ബിജു കുന്നക്കാട്ട് ഡിപ്പാർട്മെന്റ് മേധാവി പ്രൊഫ ബേബിമാത്യു എന്നിവർ സംസാരിച്ചു . കോളേജ് അങ്കണത്തിൽ നിന്നാരംഭിച്ച റാലി അരുവിത്തുറ ഫൊറോനാ അങ്കണത്തിൽ എത്തിയപ്പോൾ വിദ്യാർത്ഥികൾ പരിസ്ഥിതി ബോധവൽകരണ സന്ദേശങ്ങളുമായി ഫ്ലാഷ് മോബ് അവതരിപ്പിച്ചു. റാലിയുടെ ഭാഗമായി ഈരാറ്റുപേട്ട ഗവണ്മെന്റ് ആശുപത്രിക്കു സംഭാവന ചെയ്ത മാലിന്യ നിക്ഷേപ ബിൻ ജൂനിയർ ഹെൽത്ത് ഓഫീസർമാരായ ഡോ ഇർഫാൻ , ഫൈറൂസ് എന്നിവർ ഏറ്റു വാങ്ങി .
പ്രാദേശികം