ഈരാറ്റുപേട്ട: പാലക്കാട് ജില്ലാ കളക്ടറായി ഡോ. എസ് ചിത്ര ഐ.എ.എസ്.നിയമിതയായി. ഡോ.ചിത്ര ഐ.എ എസ് ഈരാറ്റുപേട്ട മറ്റക്കാട് കാഞ്ഞിരക്കാട് റിട്ട: അധ്യാപകൻ പീതാംബരന്റെയും നളിനിയുടെയുടെയും ഏകമകൻഡോ.അരുണിന്റെ ഭാര്യയാണ്. അരുൺ തിരുവനന്തപുരം കരകുളം ഗവ.ആശുപത്രിയിലെ ഡോക്ടറാണ്.ഹരിപ്പാട് നങ്ങിയാർകുളങ്ങര സൗപർണ്ണികയിൽ ശിവപ്രസാദിൻ്റെയും പരേതയായ ലീനയുടെയും മകളാണ് ചിത്ര.ഡോ ചിത്ര 2014 ൽ ഐ.എ.എസ് പാസ്സായികൊല്ലം അസിസ്റ്റൻറ് കളക്ടർ
ഐ.റ്റി മിഷൻ ഡയറക്ടർ, ലേബർ കമ്മീഷണർ, മെഡിക്കൽ സർവ്വീസ് കോർപ്പറേഷൻ എം.ഡി, ആരോഗ്യ വകുപ്പ് ജോ. സെക്രട്ടറി തുടങ്ങിയ പദവികൾ വഹിച്ചിട്ടുണ്ട്.
പ്രാദേശികം