ഈരാറ്റുപേട്ട . ബ്ലോക്ക് പഞ്ചായത്ത് 2023-24 ലെ ബഡ്ജറ്റ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് കുര്യന്‍ നെല്ലുവേലില്‍ അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീകല.ആര്‍ അദ്ധ്യക്ഷത വഹിച്ചു. 31 കോടി 22 ലക്ഷം രൂപ വരവും 31 കോടി 6 ലക്ഷം രൂപ ചെലവും 15 ലക്ഷത്തി 34 ആയിരം രൂപ മിച്ചവുമുള്ള ബഡ്ജറ്റ് ആണ് അവതരിപ്പിച്ചത്.
പാര്‍പ്പിട മേഖലയ്ക്ക് 2 കോടി 44 ലക്ഷം രൂപയും പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് വീടിനോട് ചേര്‍ന്ന് പഠനമുറി നിര്‍മ്മിക്കുന്നതിന് 32 ലക്ഷം രൂപയും അനുവദിച്ചു. സ്ഥിരം കൃഷിയ്ക്ക് കൂലിചെലവ് സബ്സീഡിയായി 8 ലക്ഷം രൂപയും ക്ഷീരകര്‍ഷകര്‍ക്ക് പാലിന് സബ്സിഡിയായി 10 ലക്ഷം രൂപയും കാലിതീറ്റ സബ്സിഡിയായി 5 ലക്ഷം രൂപയും വകയിരുത്തി.
കാര്‍ഷികമേഖലയില്‍ ജലസേചനത്തിനായി 27.35 ലക്ഷം രൂപയും വകയിരുത്തി കാര്‍ഷിക മേഖലയില്‍ ആകെ 58.35 ലക്ഷം രൂപ മാറ്റിവച്ചു.
വനിതാ ഗ്രൂപ്പുകള്‍ക്ക് വിപണനകേന്ദ്രങ്ങള്‍ തുടങ്ങുന്നതിന് 8 ലക്ഷം രൂപയും 18 വയസില്‍ താഴെയുള്ള പെണ്‍കുട്ടികള്‍ക്ക് അംഗന്‍വാടികള്‍ കേന്ദ്രീകരിച്ച് പോഷകാഹാരം വിതരണം ചെയ്യുന്നതിന് 5 ലക്ഷം രൂപയും പുരഷ സ്വാശ്രയ സംഘങ്ങള്‍ക്ക് 5 ലക്ഷം രൂപയും അനുവദിച്ചു. ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് സ്കോളര്‍ഷിപ്പിന് 12 ലക്ഷം രൂപയും ഭിന്നശേഷിക്കാര്‍ക്ക് മുച്ചക്രവാഹനം വാങ്ങാന്‍ 8 ലക്ഷം രൂപയും അനുവദിച്ചു. അതിദരിദ്രരുടെ ഉന്നമനത്തിനായി മൈക്രോപ്ലാന്‍ തയ്യാറാക്കാന്‍ 10 ലക്ഷം രൂപ അനുവദിച്ചു. ശുചിത്വകേരളം പദ്ധതിയില്‍ ഉള്‍പ്പെടുത്തി 31.5 ലക്ഷം രൂപയും മാലിന്യ സംസ്കരണത്തിനായി30 ലക്ഷം രൂപയും മാറ്റിവച്ചു.
വായനയില്‍ നിന്നും അകന്നുപോകുന്ന പുതുതലമുറയെ അതിലേയ്ക്ക് ആകര്‍ഷിക്കുവാന്‍ അംഗീകാരമുള്ള ഗ്രന്ഥശാലകള്‍ക്ക് അടിസ്ഥാന സൗകര്യ വികസനത്തിനായി 6 ലക്ഷം രൂപയാണ് വകയിരുത്തിയത്. കുടിവെള്ള പദ്ധതികള്‍ക്കായി 35.5 ലക്ഷം രൂപയും ഉള്‍പ്പെടുത്തി. പശ്ചാത്തലമേഖലയില്‍ റോഡ് നിര്‍മ്മാണത്തിന് 98.87 ലക്ഷം രൂപ മാറ്റിവെച്ചു.
വിനോദസഞ്ചാരസാധ്യതയാല്‍ അനുഗ്രഹിതമായ ഇല്ലിക്കക്കല്ല്, ഇലവീഴാപൂഞ്ചിറ, മാര്‍മല അരുവി, വാഗമണ്‍, അയ്യമ്പാറ, കുരിശുമല, നാട്കാണി, അരുവിക്കച്ചാല്‍, കുറ്റില്ലപ്പാറ, ഇരുകണ്ണിവെള്ളച്ചാട്ടം, വേങ്ങത്താനം അരുവി, പൂഞ്ഞാര്‍ പാലസ് തുടങ്ങിയ വിനോദസഞ്ചാരകേന്ദ്രങ്ങളുടെ വികസനസാദ്ധ്യത പഠിച്ച് DPR തയ്യാറാക്കുന്നതിന് 4.5 ലക്ഷം രൂപയും അനുവദിച്ചു. DPR കേന്ദ്ര ടൂറിസം ഡിപ്പാര്‍ട്ട്മെന്റില്‍ സമര്‍പ്പിച്ച് 30 ലക്ഷം രൂപയോളം ഗ്രാന്റ് നേടിയെടുക്കുവാനാണ് ലക്ഷ്യമിടുന്നത്. ദേശീയ തൊഴിലുറപ്പ് പദ്ധതിയ്ക്കായി 17കോടി 63 ലക്ഷം രൂപയുടെ പദ്ധതി ബഡ്ജറ്റില്‍ വിഭാവനം ചെയ്യുന്നു.
ബഡ്ജറ്റ് യോഗത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ജോര്‍ജ് മാത്യൂ, കെ.സി. ജെയിംസ്, പി.എല്‍.ജോസഫ്, തോമസ് സി വടക്കേല്‍, വിജി ജോര്‍ജ്, ഗീതാ നോബിള്‍, അനുപമവിശ്വനാഥന്‍, രജനി സുധാകരന്‍തുടങ്ങിയവരും ജില്ലാ പഞ്ചായത്ത് മെമ്പര്‍മാരായ ഷോണ്‍ ജോര്‍ജ്, പി.ആര്‍ അനുപമ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ അജിത്കുമാര്‍, മേഴ്സിമാത്യു, മറിയാമ്മ ഫെര്‍ണ്ണാണ്ടസ്, മെമ്പര്‍മാരായ ബിന്ദു സെബാസ്റ്റ്യന്‍, ഓമന ഗോപാലന്‍, രമാ മോഹന്‍, ജോസഫ് ജോര്‍ജ്, ജെറ്റോ ജോസ്, കുഞ്ഞുമോന്‍.കെ.കെ, അഡ്വ. അക്ഷയ് ഹരി, മിനിസാവിയോ, സെക്രട്ടറി സക്കീര്‍ ഹുസൈന്‍ ഇബ്രാഹിം, നിര്‍വഹണ ഉദ്യോഗസ്ഥര്‍, ജീവനക്കാര്‍ തുടങ്ങിയവരും പങ്കെടുത്തു.