പ്രാദേശികം

ഈരാറ്റുപേട്ട നഗരസഭ യു.ഡി.എഫ് സ്ഥാനാർത്ഥി സിയാദ് കൂവപ്പള്ളി നാമ നിർദേശ പത്രിക നൽകി

ഈരാറ്റുപേട്ട : ഡിസംബർ 12 ന്  നഗരസഭയിലെ കുറ്റിമരംപ്പറമ്പ് വാർഡിൽ നടക്കുന്ന  ഉപതിരഞ്ഞടുപ്പിൽ മത്സരിക്കുന്ന  യു.ഡി.എഫ് സ്ഥാനാർഥി മുസ്ലിം ലീഗിലെ സിയാദ് കൂവപ്പള്ളി നഗരസഭയിലെ വരണാധികാരിക്ക് മുമ്പാകെ നോമിനേഷ പത്രിക നൽകി. ലീഗ് ഹൗസിൽ നിന്ന് ജാഥയായിട്ടാണ് സിയാദ് കൂവപ്പള്ളി  യു ഡി.എഫ് നേതാക്കളോടൊപ്പം നോമിനേഷൻ നൽകാൻ നഗരസഭയിലെത്തിയത്.

കോട്ടയം ജില്ലാ മുസ്ലിം ലീഗ് പ്രസിഡൻ്റ് അസീസ് ബഡായിൽ, ജനറൽ സെക്രട്ടറി    അഡ്വ.റഫീഖ് മണിമല, ട്രഷറർ കെ.എ.മുഹമ്മദ് അഷറഫ്, നഗരസഭ അധ്യക്ഷ സുഹുറ അബ്ദുൽ ഖാദർ ,വൈസ് ചെയർമാൻ അഡ്വ.മുഹമ്മദ് ഇല്യാസ്, ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡൻറ് എം.പി.സലീം, കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് അനസ് നാസർ,  വെൽഫയർ പാർട്ടി നേതാക്കളായ കെ.കെ. സാദിഖ്,ഹസീബ് വെളിയത്ത് ,യൂസഫ് ഹിബ, എസ്.കെ.നൗഫൽ ,ഷഹീർ വെള്ളൂപ്പറമ്പിൽ  യൂ ഡി എഫ് നഗരസഭ ചെയർമാൻ ,പി.എച്ച്.നൗഷാദ്, കൺവീനർ, റാസി ചെറിയ വല്ലം, മുസ്ലിം യൂത്ത് ലീഗ് ജില്ലാ പ്രസിഡൻ്റ് അഡ്വ.വി.പി.നാസർ, അഡ്വ.പീരു മുഹമ്മദ് ഖാൻ ,അൻവർ അലിയാർ, സിറാജ് കണ്ടത്തിൽ, വി.എം.സിറാജ്, റഷീദ് വടയാർ, കെ.ഇ.എ ഖാദർ , വി പി  അബ്ദുൽ ലത്തീഫ് ,അബ്സാർ മുരിക്കോലി,അമീൻപിട്ടയിൽ, യാഹ്യ സലീം, അൽഫാ ജ് ഖാൻ , റസീം മുതുകാട്ടിൽ, കൗൺസിലറന്മാരായ പി.എം.അബ്ദുൽ ഖാദർ ,നാസർ വെള്ളൂപ്പറമ്പിൽ, സുനിൽകുമാർ, ഫാസില അബ്സാർ ,ഷഫ് ന അമീൻ , ഡോ.സഹ്ല ഫിർ ദൗസ്, സുനിത ഇസ്മായിൽ എന്നിവർ ജാഥയിൽ പങ്കെടുത്തു.