പ്രാദേശികം

ഈരാറ്റുപേട്ട നഗരസഭ ടൗൺ ഡിവിഷൻ പാണം തോട് -വേലം തോട് റോഡ് അഡ്വ: സെബാസ്റ്റ്യൻ കുളത്തിങ്കൽ ഉദ്ഘാടനം നിർവഹിച്ചു

ഈരാറ്റുപേട്ട:  ടൗൺപ്രദേശത്ത് ഏറ്റവും കൂടുതൽ വികസന സാധ്യതകളുള്ള  പാണം തോട് -വേലം തോട് റോഡ് ബഹു:പൂഞ്ഞാർ എം.എൽ.എ. സബാസ്റ്റ്യൻ കുളത്തുങ്കൽ ഉദ്ഘാടനം നിർവ്വഹിച്ചു, എം.എൽ.എ ഫണ്ടിൽ നിന്നും അനുവദിച്ച 3 ലക്ഷം രൂപ ഉപയോഗിച്ചാണ് ഒന്നാം ഘട്ട പണി പൂർത്തീകരിച്ചത്, തുടർ വർക്കിനുള്ള ബാക്കി തുക അടുത്ത സാമ്പത്തിക വർഷം അനുവദിക്കുമെന്നും എം.എൽ.എ. ഉറപ്പ് നൽകി , ഈരാറ്റുപേട്ട നഗരസഭ അദ്ധ്യക്ഷ സുഹ്റ അബ്ദുൽ ഖാദർ അദ്ധ്യക്ഷത വഹിച്ച സമ്മേളനം വാർഡ് കൗൺസിലർ ഡോ: സഹില ഫിർദൗസ് സ്വാഗതം പറഞ്ഞു, നഗരസഭ വൈസ് ചെയർമാൻ അഡ്വ: വി.എം.ഇല്യാസ് മുഖ്യ പ്രഭാഷണം നടത്തി, നഗരസഭ കൗൺസിലർമാരായ പി.എം  അബ്ദുൽ ഖാദർ ,എസ്.കെ നൗഫൽ, റിയാസ് പ്ലാമൂട്ടിൽ, അൻസൽ ന പരി ക്കുട്ടി എന്നിവരും
ഐ.എൻ.എൽ ജില്ലാ സെക്രട്ടറി റഫീഖ് പട്ടരു പറമ്പിൽ, ഹസീബ് വെളിയത്ത്, എം.എഫ് അബ്ദുൽ ഖാദർ സാർ എന്നിവരും സംസാരിച്ചു, ഇർഷാദ് വേലം തോട്ടിൽ നന്ദിയും പറഞ്ഞു പ്രദേശവാസികളും നാട്ടുകാരും MGHS വിദ്യാർത്ഥികളും പങ്കെടുത്തു