ഈരാറ്റുപേട്ട: കാളകെട്ടിയിൽ നടന്ന ഈരാറ്റുപേട്ട ഉപജില്ലാ ശാസ്ത്രോൽസവത്തിൽ മുസ്‌ലിം ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ ഓവറോൾ ചാമ്പ്യൻഷിപ്പ് ഈ വർഷവും നിലനിർത്തി. എല്ലാ വിഭാഗങ്ങളിലുമായി ആകെ 831 പോയിന്റ് സ്കൂൾ നേടി. ഹയർ സെക്കന്ററി വിഭാഗത്തിൽ സയൻസിന് 40 , ഗണിതത്തിന് 118, സോഷ്യൽ സയൻസിന് 54, ഐ.ടിക്ക് 58, പ്രവ്യത്തി പരിചയത്തിന് 103 പോയിന്റുകളോടെ എല്ലാത്തിലും ഒന്നാം സ്ഥാനം നേടി. ഹൈസ്കൂൾ വിഭാഗത്തിൽ സയൻസ് 39, ഗണിതം 76, സോഷ്യൽ സയൻസ് 32,പ്രവ്യത്തി പരിചയത്തിൽ 150 പോയിന്റുകളുമായി ഒന്നാം സ്ഥാനവും, ഐ ടി ക്ക് 25 പോയിന്റോടെ നാലാം സ്ഥാനവും സ്ക്കൂൾ കരസ്ഥമാക്കി. യു.പി സെക്ഷനിൽ സയൻസിനും , ഗണിതത്തിനും 29 പോയിന്റുമായി ഒന്നാമതെത്തി. സോഷ്യൽ സയൻസ്, ഐ ടി, പ്രവ്യത്തി പരിചയം എന്നിവയിൽ യഥാക്രമം 17, 10, 51 പോയിന്റുകളോടെ മൂന്നാം സ്ഥാനവും നേടി. ഹയർ സെക്കന്ററി, ഹൈസ്കൂൾ വിഭാഗങ്ങളിൽ നിന്നായി സ്കൂളിൽ നിന്നുള്ള 62 കുട്ടികൾ റവന്യൂ ജില്ലാ മൽസരത്തിൽ ഈരാറ്റുപേട്ട ഉപജില്ലയെ പ്രതിനിധീകരിച്ച് പങ്കെടുക്കാൻ അർഹത നേടി. വിജയികളെയും അവരെ പ്രാപ്തരാക്കിയ അധ്യാപകരെയും പിടി എ , മാനേജ്മെന്റ് കമ്മിറ്റികൾ അഭിനന്ദിച്ചു.
പ്രാദേശികം