പ്രാദേശികം

ഈരാറ്റുപേട്ട വാഗമൺ റോഡിന്റെ പുനർ നിർമാണം. ടാറിങ് പ്രവൃത്തികൾ ആരംഭിച്ചു

കോട്ടയം ഇടുക്കി ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഈരാറ്റുപേട്ട വാഗമൺ റോഡിന്റെ പുനരുദ്ധാരണം ടാറിങ് പ്രവൃത്തികൾ ആരംഭിച്ചു. ഒറ്റയിട്ടിക്ക് സമീപം ഇഞ്ചപാറയിൽ നിന്നും തീക്കോയിക്കാണ് ടാറിങ് പ്രവർത്തി ആരംഭിച്ചത്. രണ്ടു ഘട്ടമായിട്ടാണ് നിർമാണ പ്രവർത്തികൾ നടക്കുന്നത്.

ഒന്നാം ഘട്ടം ബിഎം ടാറിങ് മാർച്ച് ആദ്യവാരം പൂർത്തീകരിക്കും. തുടർന്ന് ഓടകൾ, സംരക്ഷണഭിത്തികൾ,സൈഡ് കോൺക്രീറ്റിംഗ് തുടങ്ങി അനുബന്ധ പ്രവൃത്തികളും കൂടാതെ രണ്ടാംഘട്ട ബിസി ടാറിങ്ങും ഉൾപ്പെടെ മുഴുവൻ പ്രവർത്തികളും ഏപ്രിൽ മാസത്തോടുകൂടി പൂർത്തീകരിച്ച് റോഡ് പൂർണ്ണമായും ഗതാഗതയോഗ്യമാക്കുമെന്ന് അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അറിയിച്ചു.
.റോഡിന്റെ ഉയർന്ന നിലവാരത്തിലുള്ള പുനരുദ്ധാരണത്തിനായി 2021ലാണ് സർക്കാർ 19.90 കോടി രൂപയാണ് അനുവദിച്ചത് . എന്നാൽ കരാർ ഏറ്റുടെത്ത മൂവാറ്റുപുഴ ഡീൻ കോൺസ്ട്രക്ഷൻ നിർമാണത്തിൽ വൻ വീഴ്ച്ച വരുത്തുകയായിരുന്നു.പഴയ കരാറുകാരനെ റിസ്ക് ആൻഡ് കോസ്റ്റിൽ ടെർമിനേറ്റ് ചെയ്യുകയും പ്രവൃത്തി റീ ടെണ്ടറൂം ചെയ്യുകയുമായിരുന്നു.

പഴയ കരരുകാരന്റെ ലൈസൻസും പൊതുമരാമത്ത് വകുപ്പ് റദാക്കി.നിരവധി വിനോദസഞ്ചാരികൾ ആശ്രയിക്കുന്ന ഈ റോഡ് പത്ത് വർഷത്തോളമായി ഗതാഗതയോഗ്യമല്ലാത്ത സ്ഥിതിയിലായിരുന്നു.

2022 ഡിസംബർ മാസം ടെർമിനേറ്റ് ചെയ്ത പ്രവൃത്തി 2023 ജനുവരി 21 ന് തന്നെ പുനരാരംഭിച്ചു. ജനുവരി 2 ന് പുതിയ ടെണ്ടർ വിളിക്കുകയും 16 ന് ടെണ്ടർ ഓപ്പൺ ചെയ്യുകയുചെയ്തു . ജനുവരി 21ന് കരാർ ഒപ്പ് വെച്ച് സ്ഥലം കൈമാറി. ഉരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയാണ് ഇപ്പോൾ പ്രവൃത്തി ഏറ്റെടുത്തിരിക്കുന്നത്.