ഈരാറ്റുപേട്ട ബ്ലോക്ക് തല പ്രവേശനോത്സവം ഈരാറ്റു പട്ട ഗവ. മുസലീം എൽ.പി.സ്കൂളിൽ നടന്നു ഈരാറ്റുപേട്ട മുനിസിപ്പൾ വെസ് പ്രസിഡണ്ട് അഡ്വേ : മുഹമ്മദ് ഇല്യാസ് അധ്യക്ഷത വഹിച്ചു. ഈരാറ്റുപേട്ട മുനിസിപ്പൽ ചെയർ പേഴ്സൻ സുഹ്റ അബ്ദുൽ ഖാദർ ഉദ്ഘാടനവും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീകല ആർ നവാഗതരെ സ്വീകരിക്കുകയും ചെയ്തു.
.കുട്ടികൾക്കുള്ള മധുരപലഹാരങ്ങൾ വിദ്യഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ റിസ് വാന സവാദ് വിതരണം നടത്തി, പഠനോപകരണ വിതരണം വാർഡ് കൗൺസിലർ പി.എം. അബ്ദുൽ ഖാദർനിർവ്വഹിച്ചു. എ.ഇ. ഒ സി.എം.ഷംല ബീവി, പി.റ്റി.എ. പ്രസിഡണ്ട് അനസ് പീടിയേക്കൽ,മാതൃ സംഗമം പ്രസിഡണ്ട് ആസിനറസാഖ്, തുടങ്ങിയവർആശംസകളർപ്പിച്ചു. ബ്ലോക്ക് പ്രെജക്ട് ഓഫീസർ ബീൻസ് ജോസഫ് സ്വാഗതവും ഹെഡ് മാസ്റ്റർ ഷാജിമോൻ നന്ദിയും പറഞ്ഞു