ഈരാറ്റുപേട്ട .ഗാന്ധിജയന്തി ദിനത്തിൽ എം ഇ എസ് കോളജ് എൻ. എസ് എസ് യൂണിറ്റും നേച്ചർ ക്ലബ്ബും ചേർന്ന് ഈരറ്റുപേട്ട മുനിസിപ്പാലിറ്റിയുടെസഹകരണത്തോടെ കുടുംബാരോഗ്യ കേന്ദ്ര പരിസരം വൃത്തിയാക്കി . പരിസരശുചിത്വം പരിസ്ഥിതി സംരക്ഷണം ,എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തിയാണ് പരിപാടി സംഘടിപ്പിച്ചത് .
പൊതു ആരോഗ്യ സംവിധാന കേന്ദ്ര മെന്ന നിലയിൽ കമ്മ്യൂണിറ്റി ഹെൽത്ത് സെൻററിൽ വിദ്യാർത്ഥികൾ നടത്തിയ സേവനംമഹത്തരമാണ് എന്ന് പരിപാടിഉദ്ഘാടനം ചെയ്ത പേഴ്സൺ സുഹുറഅബ്ദുൽ ഖാദർ പറഞ്ഞു .
കൺസിലർ പി.എം അബ്ദൽ ഖാദർഅധ്യക്ഷനായിരുന്നു
ഹെൽത്ത്സ്റ്റാന്റിംഗ്കമ്മിറ്റി ചെയർമാൻ ഡോ. സഹല ഫിർദൗസ് , ഹെൽത്ത്ഇൻസ്പെക്ടർ നാസർ സിഎ , മഹ്റൂഫ് , അധ്യാപകരായ മുംതാസ് കബീർ,ഹൈമ കബീർ , നസീംസിത്താര സക്കീർ എന്നിവർനേതൃത്വം നൽകി.