ഈരാറ്റുപേട്ട : നഗരസഭയുടെ നേതൃത്വത്തിലുള്ള ഹരിത കർമ സേന അംഗങ്ങൾ ഇത്തവണ മഴക്കാലത്ത് ജോലിയിൽ മുഴുകുമ്പോൾ രോഗങ്ങൾ വന്നാൽ ചികിത്സയ്ക്ക് സാമ്പത്തിക പ്രയാസം നേരിടേണ്ടി വരില്ല. ഒപ്പം മഴ നനയാതിരിക്കാൻ റെയിൻ കോട്ടുമുണ്ടാകും. ചികിത്സയ്ക്കുള്ള ചെലവുകൾക്ക് ഇൻഷുറൻസ് പരിരക്ഷ തയ്യാറായി. മുഴുവൻ ഹരിതകർമ സേന അംഗങ്ങൾക്കും സ്വകാര്യ ആശുപത്രികളിൽ മൂന്ന് ലക്ഷം രൂപ വരെയുള്ള ചികിത്സയുടെ ഉൾപ്പടെ ചിലവുകൾ ഇനി ഇൻഷുറൻസ് കമ്പനിയാണ് വഹിക്കുക. ഇൻഷുറൻസ് കാർഡുകളുടെയും റെയിൻ കോട്ടുകളുടെയും വിതരണ ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൻ സുഹ്‌റ അബ്ദുൽ ഖാദർ നിർവഹിച്ചു. ആരോഗ്യ സ്റ്റാൻഡിങ് കമ്മറ്റി അധ്യക്ഷ ഡോ. സഹല ഫിർദൗസ് അധ്യക്ഷത വഹിച്ചു. ചടങ്ങിൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ സുനിത ഇസ്മായിൽ അൻസർ പുള്ളോലിൽ റിസ്വാന സവാദ്, കൗൺസിലർമാരായ അനസ് പാറയിൽ നൗഫിയ ഇസ്മായിൽ ഫാസില അബ്സാർ ഷെഫ്നാ അമീൻ, ഹെൽത്ത് സൂപ്പർവൈസർ ജെൻസ് സിറിയക് നവകേരളം കർമ്മപദ്ധതി ആർ പി അൻഷാദ് ഇസ്മായിൽ ശുചിത്വമിഷൻ ആർ പി മുത്തലിബ്, എൻ യു എൽ എം കോഡിനേറ്റർ മനു, പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർമാരായ അനീസ സോണി നൗഷാദ് ജെറാൾഡ് ലിനീഷ് എന്നിവർ പങ്കെടുത്തു.
പ്രാദേശികം