ഈരാറ്റുപേട്ട . നഗരസഭാ 15 ആം വാർഡ് മെമ്പറും മുസ്ലിം ലീഗ് പാർലമെൻ്ററി പാർട്ടി ലീഡറുമായ നാസർ വെള്ളൂപ്പറമ്പിനെ മർദ്ദിച്ച ഒട്ടോറിക്ഷാ ഡ്രൈവർ സാദിഖ് പടിപ്പുരയ്ക്കലിനെതിതിരെ ശക്തമായ നിയമനടപടി സ്വീകരിക്കണമെന്ന് ചെയർപേഴ്സൺ സുഹുറ അബ്ദുൽ ഖാദറും വൈസ് ചെയർമാൻ അഡ്വ.മുഹമ്മദ് ഇല്ല്യാസും പ്രതിപക്ഷ നേതാവ് അനസ് പാറയിലും വാർത്ത സമ്മേളനത്തിൽ ആവശ്യപ്പെട്ടു.
വാർത്ത സമ്മേളനത്തിൽ കൗൺസിലർ എസ്.കെ.നൗഫലും പങ്കെടുത്തു.വെള്ളിയാഴ്ച രാവിലെ 9-30 ന് നടയ്ക്കൽ അറഫാ റോഡിലൂടെ സ്കൂട്ടറിൽ ഭാര്യ പിതാവിനോടൊപ്പം സഞ്ചരിക്കുകയായിരുന്ന നാസർ വെള്ളൂ പറമ്പിലിനെ ഒട്ടോറിക്ഷാ ഓടിച്ചു വന്ന സാദിഖ് പടിപ്പുരയ്ക്കൽ ഒട്ടോ റിക്ഷാ യിട്ട് തടയുകയും റോഡ് നന്നാക്കുന്നില്ലെയെന്ന് പറഞ്ഞ് നാസറിനെ മർദ്ദിക്കുകയാണ് ചെയ്തത്. നാസർ വെള്ളൂപ്പറമ്പിലിനെ ഈരാറ്റുപേട്ടയിലെ സ്വകാര്യ ശുപത്രിയിൽ പ്രവേശിപ്പിച്ചു.
പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.