പ്രാദേശികം

ഈരാറ്റുപേട്ട പോലീസ് സ്റ്റേഷൻ വാക്കാപറമ്പ് റോഡ് നിർമ്മാണത്തിലെ അധികാരികളുടെ അവഗണന അവസാനിപ്പിക്കുക ഉടൻ പണി ആരംഭിക്കുക: എം ജി ശേഖരൻ

ഈരാറ്റുപേട്ട :ഈരാറ്റുപേട്ട പോലീസ് സ്റ്റേഷൻ വാക്കാപറമ്പ് റോഡിന്എംഎൽഎ ഫണ്ട് അനുവദിച്ചിട്ട് വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു എസ്റ്റിമേറ്റ് എടുത്ത് പണി ആരംഭിക്കാൻ എന്ന രീതിയിൽ സ്ഥലം ഉടമകൾ വിട്ടുതന്ന സ്ഥലം ഉൾപ്പെടെ ടാറിങ് ഇളക്കിയിട്ട് ഒരു വർഷം കഴിഞ്ഞിരിക്കുകയാണ്. ഫണ്ട് അനുവദിച്ചു കിടക്കുന്ന ഈറോഡ് നിർമ്മാണം കോൺട്രാക്ടർ തിരിഞ്ഞു നോക്കാതെ മഴക്കാലത്ത് മനുഷ്യർക്ക് നടക്കാൻ പറ്റാത്ത തരത്തിൽ ചെളികുഴിയായി വെയിലത്ത് അടുത്തെങ്ങും മനുഷ്യന് താമസിക്കാൻ പറ്റാത്ത തരത്തിൽ ചെമ്മൺ പൊടി ശല്യവും ആക്കി ഈ റോഡ് ഭാഗം നശിപ്പിച്ച് ഇട്ടിരിക്കുകയാണ്.

മെയിൻ റോഡിൽ നിന്നും പോലീസ് സ്റ്റേഷനിലേയ്ക്കടക്കം ഒരു വാഹനവും കയറാൻ പറ്റാത്ത തരത്തിൽ റോഡ് ടാറിങ് തകർന്ന് വലിയ കിടങ്ങായി നശിച്ചു കിടക്കുകയാണ്. കോൺട്രാക്ടറുടെയും ഭരണാധികാരികളുടെയും കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടിട്ടുണ്ടോ? സ്ഥിര ബുദ്ധിക്ക് എന്തെങ്കിലും ഭംഗം വന്നിട്ടുണ്ടോ? എന്തിനാണ് ജനങ്ങളോട് ഇത്തരത്തിൽ ക്രൂരതയും ദ്രോഹവും കാണിക്കുന്നത് ഒരു രേഖയും ഇല്ലാതെ പരാതി ഉണ്ടെന്ന് പച്ചക്കള്ളം പ്രചരിപ്പിച്ച് കുറെ മാസങ്ങൾ തള്ളിനീക്കി ഇക്കൂട്ടർ.

മനുഷ്യത്വവും നീതിബോധവും സാമൂഹ്യബന്ധവും ഇല്ലാത്ത ക്രൂരമായ ഇത്തരം പ്രവർത്തികൾ ഈരാറ്റുപേട്ട മുനിസിപ്പാലിറ്റിയിൽ അല്ലാതെ ഒരിടത്തും നടക്കില്ല, കഷ്ടം തന്നെ പോലീസ് വാഹനങ്ങൾ പോലും കയറ്റാൻ പറ്റാതെ കിടക്കുന്നു റോഡ് ഭാഗം.

മനപ്പൂർവം ജനങ്ങളെ ദ്രോഹിക്കുന്ന നടപടികൾ ബന്ധപ്പെട്ടവർ അവസാനിപ്പിക്കുക ഈ ജനങ്ങൾ നിങ്ങളോട് എന്ത് ദ്രോഹം ചെയ്തു അധികാരികളെ? ശാപം കിട്ടും നിങ്ങൾക്ക്. കണ്ണു തുറന്നു കാണണം സ്വബോധം വീണ്ടെടുക്കണം നിങ്ങൾ ഈ റോഡ് നിർമ്മാണം ഉടൻ ആരംഭിക്കണം. ഒരു ന്യായവും ചട്ടവും ഇനി ജനങ്ങൾ കേൾക്കില്ല ഓർക്കുക അധികാരികളെ.

എം ജി ശേഖരൻ ഈരാറ്റുപേട്ട 
സിപിഐ കോട്ടയം ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി  മെമ്പർ