പ്രാദേശികം

ഈരാറ്റുപേട്ട:വലിയ വലിയ സ്വപ്നങ്ങൾ കണ്ടു ഉയരങ്ങളിലേക്ക് പറക്കുവാൻ വിദ്യാർത്ഥികൾ അവരുടെ ചിന്തയെ ഉപയോഗപ്പെടുത്തണമെന്ന് google കമ്പനി ഡാറ്റ ഇൻഫ്രസ്ട്രെക്ച്ചർ എൻജിനീയർ ജെയ്സ് മാത്യൂസ് ആഹ്വാനം ചെയ്തു

ഈരാറ്റുപേട്ട:വലിയ വലിയ സ്വപ്നങ്ങൾ കണ്ടു ഉയരങ്ങളിലേക്ക് പറക്കുവാൻ വിദ്യാർത്ഥികൾ അവരുടെ ചിന്തയെ ഉപയോഗപ്പെടുത്തണമെന്ന് google കമ്പനി ഡാറ്റ ഇൻഫ്രസ്ട്രെക്ച്ചർ എൻജിനീയർ ജെയ്സ് മാത്യൂസ് ആഹ്വാനം ചെയ്തു.കാരക്കാട് കരീം സാഹിബ് മെമ്മോറിയൽ ബോയ്സ് ഹൈസ്കൂൾ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ആയി നടത്തിയ മോട്ടിവേഷണൽ പ്രോഗ്രാമിൽ സംവദിക്കുകയായിരുന്നു അദ്ദേഹം.പ്രപഞ്ചത്തിലെയും സാങ്കേതികവിദ്യകളിലെയും ഓരോ പ്രവർത്തനത്തെയും എങ്ങനെയാണ് അത് നടക്കുന്നതെന്ന് മനസ്സിനോട് നിരന്തരം ചോദിക്കണമെന്നും ഉത്തരം കണ്ടെത്താൻ ശ്രമിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.അൽ ജാമിയത്തുൽ ഫൗസിയ ട്രസ്റ്റ് ജനറൽ സെക്രട്ടറി പി എം മുഹമ്മദ് അധ്യക്ഷതയിൽ കൂടിയ യോഗം ചെയർമാൻ ഉസ്താദ് മുഹമ്മദ് ഉനൈസ് മൗലവി ഉദ്ഘാടനം ചെയ്തു.നൂറിലേറെവിദ്യാർത്ഥികളും രക്ഷകർത്താക്കളും ചടങ്ങിൽ പങ്കെടുത്തു.ഡി എസ് എ പ്രോഗ്രാം കോഡിനേറ്റർ സനൂഖാൻആശംസ പ്രസംഗം നടത്തി. പ്രിൻസിപ്പൽ മുഹമ്മദ് സാലിഹ് ഉപ്പള സ്വാഗതവും സ്നേഹ അഫ്രേം നന്ദിയും ആശംസിച്ചു.