2022-23 വര്‍ഷ മുന്‍ നീക്കിയിരിപ്പ് 33224946/- രൂപയും 606754000/- രൂപ വരവും ഉള്‍പ്പെടെ ആകെ വരവ് 642978946/- പ്രതീക്ഷിക്കുന്നതും , 620610000/- രൂപ ചിലവും 22368946/- നീക്കിയിരുപ്പും പ്രതീക്ഷിക്കുന്നതുമായ ബജറ്റാണ് ഈരാറ്റുപേട്ട നഗരസഭയില്‍ അവതരിപ്പിച്ചത്.
നഗരത്തിലും സമീപ പ്രദേശങ്ങളിലുമുള്ള വെള്ളപ്പൊക്കം നിയന്ത്രിക്കുന്നതിനായി വര്‍ഷ കാലത്ത് പൂര്‍ണ്ണമായും ഷട്ടറുകള്‍ തുറന്ന് വിടുന്ന രീതിയിലും നിലവിലുള്ള ചെക്ക് ഡാമിനേക്കാള്‍ 2 മീറ്റര്‍ ഉയരത്തില്‍ ജലം സംഭരിച്ചും കുടിവെള്ള പ്രശ്‌നം പരിഹരിക്കുന്നതിന് ടൂറിസവുമായി ബന്ധപ്പെട്ട് ബോട്ടിംഗ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതിനും കേന്ദ്ര ഗവണ്‍മെന്റിന്റെ സഹായത്തോടെ ചെക്ക് ഡാമിന്റെ സ്ഥാനത്ത് റെഗുലേറ്റര്‍ കം ബ്രിഡ്ജ് വടക്കേക്കര മുക്കടയില്‍ സ്ഥാപിക്കുന്നതിനായി 8 കോടി രൂപ വകയിരുത്തി.
2) ഭാഗികമായി പ്രോജക്ട് ആരംഭിച്ച നഗരസഭ പ്രൈവറ്റ് ബസ് സ്റ്റാന്റ് കം ഷോപ്പിംഗ് കോംപ്ലക്‌സിനായി ഡിപിആര്‍ തയ്യാറാക്കി പ്രാരംഭ നടപികള്‍ സ്വീകരിച്ചിട്ടുള്ളതും അഞ്ച് നിലയോട് കൂടിയ ഷോപ്പിംഗ് കോംപ്ലക്‌സും 58 കാര്‍ പാര്‍ക്കിംഗ് ഉള്‍പ്പെടെയുള്ള പ്രോജക്ടിനായി 10.5 കോടി രൂപ വകയിരുത്തിയിട്ടുണ്ട്.
3) കടുവാമുഴി ബസ് സ്റ്റാന്റ് വിപുലീകരണത്തിനായി 68 സെന്റ് സ്ഥലം ഏറ്റെടുക്കുന്നതിന് ആവശ്യമായ തുകയും PMJVK പദ്ധതിയില്‍ പെടുത്തി ഷോപ്പിംഗ് കോംപ്ലക്‌സ് പണിയുന്നതിനായി 3.24 കോടി രൂപ വകയിരുത്തിയിട്ടുണ്ട്.
4) നഗരസഭ തെക്കേക്കരയില്‍ പണിയാന്‍ ഉദ്ദേശിക്കുന്ന നഗരസഭ ഓഫീസ് സമുച്ചയത്തിനായി KIIFB യുടെ സഹായത്തോടെ 8.5 /- കോടി രൂപ അനുവദിച്ചത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക് നടപടി സ്വീകരിയ്ക്കുന്നതാണ്.
5) സ്ഥലം വാങ്ങല്‍
നഗരസഭയിലെ കായിക ഉന്നമനത്തിനായി അരുവിത്തുറ മന്ത ഭാഗത്ത് 45 ലക്ഷം രൂപ മുടക്കി ടര്‍ഫ് പണിയുന്നതിനും ശുചിത്വ മിഷനുമായി ബന്ധപ്പെട്ട് MRF നിര്‍മ്മിക്കുന്നതിന് തേവരുപാറയില്‍ 45 ലക്ഷം രൂപയും കടുവാമുഴിയില്‍ പ്രൈവറ്റ് ബസ് സ്റ്റാന്റ് വിപുലീകരിക്കുന്നതിനായി 68 സെന്റ് സ്ഥലം വാങ്ങുന്നതിന് 1.36 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്.
6) FHC,ഹോമിയോ, ആയുര്‍വ്വേദ ആശുപത്രികള്‍ക്കായി 70 ലക്ഷം
രൂപയും,ഡയാലിസിസ് രോഗികള്‍ക്ക് ധനസഹായമായി 5 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്.
നഗരസഭയിലെ വിവിധ റോഡുകളുടെനവീകരണത്തിനായി 2 കോടി രൂപ വകയിരുത്തുന്നു.
ശാരീരിക മാനസിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്കായി 62 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്.
അംഗന്‍വാടി സ്ഥലം വാങ്ങലിനും നവീകരണത്തിനുമായി 50 ലക്ഷം വകയിരുത്തിയിട്ടുണ്ട്
വടക്കേക്കര, നടക്കല്‍ മേഖലകളില്‍ 8 പിഎം വരെ ഡോക്ടര്‍മാരുടെ സേവനം ലഭിക്കത്തക്ക രീതിയില്‍ ഹെല്‍ത്ത് ആന്‍ഡ് വെല്‍നെസ്സ് സെന്ററുകള്‍ക്കായി 2 കോടി രൂപ വകയിരുത്തിയിട്ടുണ്ട്.
56 പേര്‍ക്ക് നഗരസഭ തനത് ഫണ്ടില്‍ പെടുത്തി 2.38 കോടി രൂപ ഈ സാമ്പത്തിക വര്‍ഷം ചിലവഴിച്ചിട്ടുള്ളതും PMAY, LIFE ലിസ്റ്റിലുള്ള 407 പേര്‍ക്കുള്ള ഭവന പദ്ധതിക്കായി കേന്ദ്ര സംസ്ഥാന ഏജന്‍സികളുടെ സഹായത്തോട് കൂടിയും നഗരസഭ തനത് ഫണ്ടില്‍ നിന്നും മിനിമം 2 കോടി രൂപ എങ്കിലും ചിലവഴിച്ച്പാര്‍പ്പിട പ്രശ്‌നം പരിഹാരം കാണുന്നതാണ്.
120110 തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിച്ചു കൊണ്ട്. ക്ലേഷത അനുഭവിക്കുന്ന തൊഴില്‍ രഹിത കുടുംബങ്ങള്‍ക്ക് വരുമാനം ഉറപ്പ് വരുത്തും.
നഗര ദ്രവ മാലിന്യ പരിപാലനത്തിനായി സീവേജ് പ്ലാന്റ്യഥാര്‍ഥ്യമാക്കുന്നതിന് 8 കോടി രൂപയും ജൈവ മാലിന്യ സംസ്‌കരണത്തിനായി 60 ലക്ഷം രൂപയും കമ്മ്യൂണിറ്റി ബയോഗ്യാസ് പ്ലാന്റ് ഉള്‍പ്പടെയുള്ള പദ്ധതികള്‍ക്കായി 50 ലക്ഷം രൂപയും അജൈവ മാലിന്യ സംസ്‌കരണത്തിനായി 55 ലക്ഷം രൂപയും ഗാര്‍ഹിക മാലിന്യ സംസ്‌കരണത്തിന് 85 ലക്ഷം രൂപയും ഹരിതകര്‍മ സേനക്കായി 25 ലക്ഷം രൂപയും സ്ഥാപനതല മാലിന്യ സംസ്‌കരണത്തിനായി 1 കോടി രൂപയും തേവരുപറയിലെ ലെഗസി മാലിന്യം നീക്കം ചെയ്യുന്നതിനായി 80 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്.
ഇറിഗേഷന്‍, വാട്ടര്‍ അതോറിറ്റി കേന്ദ്ര അമൃത് ജല പദ്ധതി മുതലായവയുടെ സഹായത്തോട് കൂടി8.88 കോടി അനുവദിച്ചത് ഉള്‍പ്പടെ 15 കോടി രൂപ നീക്കി വെച്ചിരിക്കുന്നു.
മിനി ടൗണ്‍ ഹാള്‍, ഹൈജീനിക് മാര്‍ക്കറ്റ് കോംപ്ലക്‌സ്, ഓപ്പണ്‍ സ്റ്റേജ്, ഓപ്പണ്‍ സ്റ്റേഡിയം, ഇന്‍ഡോര്‍ സ്റ്റേഡിയം, ടേബിള്‍ ടോപ് സ്റ്റേഡിയം, മുനിസിപ്പല്‍ പാര്‍ക്ക്, കുടുംബശ്രീ ഉല്‍പ്പന്ന വിപണന കേന്ദ്രങ്ങള്‍, സ്‌പൈസസ് പാര്‍ക്ക്,പൊതു ശൌചാലയങ്ങള്‍, ലേഡീസ് ഹോസ്റ്റല്‍,വനിതാ ഹെല്‍ത്ത് ക്ലബ്ബ് തുടങ്ങിയവയ്ക്കായി ആവശ്യമായ തുകയും വകയിരുത്തിയിട്ടുണ്ട്.
നഗരസഭ വൈസ് ചെയര്‍മാനും ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനുമായ അഡ്വ. മുഹമ്മദ് ഇല്യാസ് ബജറ്റ് അവതരിപ്പിച്ചു. നഗരസഭ ചെയര്‍പേഴ്‌സണ്‍ സുഹ്‌റ അബ്ദുള്‍ ഖാദര്‍ അദ്ധ്യക്ഷത വഹിച്ചു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ സുനിത ഇസ്മയില്‍, റിയാസ് പ്ലാമൂട്ടില്‍, അന്‍സര്‍ പുള്ളോലില്‍, ഡോ.സഹ് ല ഫിര്‍ദൌസ്, റിസ്വാന സവാദ് , പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍മാരായ പി.എം അബ്ദുള്‍ ഖാദര്‍, അനസ് പാറയില്‍, എസ്.കെ നൌഫല്‍, നൌഫിയ ഇസ്മയില്‍, കൊണ്‍സിലര്‍മാര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ശ്രീ..ഗോപകുമാര്‍ എം.എന്‍, റവന്യൂ ഇന്‍സ്‌പെക്ടര്‍ ശ്രീ.മാത്യു ടി വര്‍ഗ്ഗീസ്,പ്ലാനിംഗ് ക്ലര്‍ക്ക് ശ്രീ.ഷെമീം.പി.എം, ഓഫീസര്‍മാരായ ശ്രീ.ബിനു.ജി.നായര്‍, ശ്രീ.അബ്ദുള്ള ഖാന്‍, മാധ്യമ പ്രതിനിധികള്‍, നഗരസഭ ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു.