ഈരാറ്റുപേട്ട: എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ
വിദ്യാർത്ഥികളെ ആദരിച്ച് ഈരാറ്റുപേട്ട നഗരസഭ. വിജയികൾക്കുള്ള ചെയർപേഴ്സൺ സ് എക്സലൻസ് അവാർഡുകൾ നഗരസഭാ ചെയർപേഴ്സൺ സുഹ്റ അബ്ദുൽഖാദർ വിതരണം ചെയ്തു.
വൈസ് ചെയർമാൻ അഡ്വ വി എം മുഹമ്മദ് ഇല്യാസ്, സ്ഥിരം സമിതി കെയർമാൻമാരായ സുനിത ഇസ്മായിൽ, റിസ്വാന സവാദ്, റിയാസ് പ്ലാമൂട്ടിൽ, അൻസർ പുള്ളോലിൽ, ഡോ. സഹല ഫിർദൗസ്, വിവിധ വാർഡുകളിലെ കൗൺസിലർമാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.