കോട്ടയം

ഇ എസ് എ പ്രശ്നം, കോൺഗ്രസ്‌ സമരത്തിലേക്ക്.

പൂഞ്ഞാർ :വന ഭൂമി ഇല്ലാത്ത വില്ലേജ്കളെ, പരിസ്ഥിതി ലോല മേഖലയിൽ നിന്ന് ഒഴിവാക്കുവാൻ വേണ്ടി, ഉമ്മൻ ചാണ്ടി സർക്കാറിന്റെ കാലഘട്ടത്തിൽ എടുത്ത നടപടികളുടേയും തീരുമാനങ്ങളുടേയും തുടർച്ചയായിട്ടുള്ള കാര്യങ്ങൾ പിന്നീട് വന്ന ഇടതു പക്ഷ സർക്കാരുകൾ ചെയ്തില്ല, ആയതിനാലാണ് പൂഞ്ഞാർ തെക്കേക്കര, കൂട്ടിക്കൽ, തീകോയി, മേലുകാവ് വില്ലേജ്കൾ, കേന്ദ്ര സർക്കാരിന്റെ കരട് വിജ്ഞാപനത്തിൽ ഉൾപ്പെടുവാൻ ഇടയായേതെന്ന് ശ്രീ ആന്റോ ആന്റണി എം പി ,ഇന്ന് കർഷക കോൺഗ്രസ്‌ ന്റെ ആഭിമുഖ്യത്തിൽ  നടത്തിയ പൂഞ്ഞാർ തെക്കേകര വില്ലേജ് ഓഫീസ് മാർച്ച്‌ ഉൽഘാടനം ചെയ്തു കൊണ്ടു പൂഞ്ഞാർ ടൗണിൽ വച്ചു പറഞ്ഞു.


പൂഞ്ഞാർ തെക്കേകര വില്ലേജ് ഓഫീസ് പടിക്കൽ നടത്തിയ ധർണ ഡിസിസി ജനറൽ സെക്രട്ടറി അഡ്വ : ജോമോൻ ഐക്കര ഉൽഘാടനം ചെയ്തു. യോഗത്തിനും ധർണക്കും കർഷക കോൺഗ്രസ്‌ പൂഞ്ഞാർ നിയോജക മണ്ഡലം പ്രസിഡന്റ്‌ അപ്പച്ചൻ മൂശാരിപറമ്പിൽ അധ്യഷ്ക്ത വഹിച്ചു.നേതാക്കളായ ജോർജ് ജേക്കബ്,ജോർജ് കൊട്ടാരം,തോമസ്കുട്ടി മണകുന്നേൽ,അഡ്വ : സതീഷ് കുമാർ,റോയി കപ്പലുമാക്കൽ,എം സി വർക്കി,പി എച് നൗഷാദ്,ജോർജ് സെബാസ്റ്റ്യൻ,
വർകിച്ചൻ വയമ്പോതനാൽ,റോജി തോമസ് മുതിരന്തിക്കൽ,ചാർളി അലക്സ്‌,ജോസ് ഇടമന, ടോമി മാടപള്ളി,ബീനോയ് ജോസഫ്,അൻസാരി മഠത്തിൽ,അജിത് കുമാർ നെല്ലിക്കചാലിൽ,ഓൾവിൻ തോമസ്,ജോസഫ് വടക്കെൽ,
സി കെ കുട്ടപ്പൻ,പി ജി ജനാർദ്ദനൻ,രാജമ്മ ഗോപിനാഥ്,മേരി തോമസ്,ജോളിച്ചൻ വലിയപറമ്പിൽ,സണ്ണി കല്ലാറ്റ്,ജോഷി പള്ളിപ്പറമ്പിൽ,അൻഡേഴ്സൺ പുളിക്കാട്ടു,ജോയി കല്ലറ്റ്,ജോബി തടത്തിൽ,ബേബി കുന്നിൻ പുരയിടം എന്നിവർ പ്രെസംഗിച്ചു.