ജനറൽ

പരീക്ഷണങ്ങൾ തുടരും, പക്ഷെ നിങ്ങൾ വഴിയിൽ ഇട്ടിട്ട് പോകരുത്’, കൂടെയുണ്ടാകണമെന്ന് മമ്മൂട്ടി

സിനിമയിൽ ഇനിയും പരീക്ഷണങ്ങൾ തുടരുമെന്ന് മമ്മൂട്ടി. താന്‍ സിനിമയില്‍ പരീക്ഷണം നടത്തുമ്പോള്‍ ഉപേക്ഷിച്ച് പോകരുതെന്നും മമ്മൂട്ടി പറഞ്ഞു. സിനിമക്ക് വേണ്ടി എന്തും ചെയ്യണമെന്നാണ് തന്റെ ആഗ്രഹമെന്നും സിനിമയിലേക്ക് വന്നത് ഇന്ന് കാണുന്നതൊന്നും പ്രതീക്ഷിച്ചിട്ടല്ലെന്നും കൊച്ചിയില്‍ നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ മമ്മൂട്ടി പറഞ്ഞു. ഒരു അൺ പ്രെഡിക്റ്റബിൾ ആക്ടർ ആയ താങ്കൾ കഥാപാത്രങ്ങൾക്ക് വേണ്ടി എന്തും ചെയ്യും എന്ന്.താങ്കൾ എങ്ങനെ നോക്കി കാണുന്നു എന്നായിരുന്നു മമ്മൂട്ടിയോട് ഒരു മാധ്യമ പ്രവര്‍ത്തകന്‍ ചോദിച്ചത്. സിനിമയിലേക്ക് വന്നപ്പോൾ ഇപ്പൊ കാണുന്നത് ഒന്നും പ്രതീക്ഷിച്ച് ആയിരുന്നില്ല വന്നത്.

കിട്ടിയതെല്ലാം ബോണസ് ആണ് എന്നാണ് മമ്മൂട്ടി പറഞ്ഞത്. എന്തും ചെയ്യണം എന്ന് തന്നെയാണ് ആഗ്രഹം. പക്ഷെ ഒരു കാര്യം നിങ്ങളോട് പറയാനുണ്ട്. നിങ്ങൾ കൂടെയുണ്ടാകണം.വഴിയിൽ ഉപേക്ഷിച്ചു പോകരുതെന്നും മമ്മൂട്ടി പറഞ്ഞു.

ചിത്രത്തിന്‍റെ കഥ തന്നെയാണ് മമ്മൂട്ടിയെ ചിത്രത്തിലേക്ക് ആകര്‍ഷിച്ചത് എന്ന് ചിത്രത്തിന്‍റെ സംവിധായകന്‍ രാഹുല്‍ സദാശിവന്‍ പറഞ്ഞു. ബ്ലാക് വൈറ്റില്‍ സിനിമ എന്ന് പറഞ്ഞപ്പോള്‍ അത് മമ്മൂട്ടിയെ മനസിലാക്കാന്‍ സാമ്പിള്‍ ഷൂട്ട് നടത്തിയെന്നും സംവിധായകന്‍ പറഞ്ഞു.