ഈരാറ്റുപേട്ട. ഫെൻ ആർട്ട്സ് ക്ലബ് ഈരാറ്റുപേട്ട ( ഫെയ്സ് ) സംഘടിപ്പിച്ച വായനാദിന പരിപാടി ശ്രദ്ധേയമായി. പ്രവർത്തന രംഗത്ത് 25 വർഷം പൂർത്തിയാക്കിയ സംഘടന കലാ, സാംസ്കാരിക രംഗത്തും വിദ്യാഭ്യാസ, ജീവകാരുണ്യപ്രവർത്തനങ്ങളിലും ഒട്ടനവധി പ്രവർത്തനങ്ങൾ കാഴ്ച വച്ചിട്ടുണ്ട്.
സിൽവർ ജൂബിലി പ്രമാണിച്ച് ഒരു വർഷം നീണ്ടു നിൽക്കുന്ന പരിപാടികളാണ് നടപ്പിലാക്കുന്നത്. വായനാദിനത്തോടനുബന്ധിച്ചു നടന്ന വായന പ്രചാരണ ജാഥക്കു പുറമേ ഈ മാസം 23 ന് കുടുംബ സംഗമവും കലാപരിപാടികളും നടത്തും.
ആഗസ്റ്റ് 15 ന് വർഗ്ഗീയതക്കെതിരെ ജാഗ്രതാ റാലിയും തെരുവുനാടകവും സംഘടിപ്പിക്കും. കലാ സാംസ്കാരികരംഗത്തുള്ളവരെ ആദരിക്കുകയും, മാധ്യമ സെമിനാർ, സിൽവർ ജൂബിലി സുവനീർ, ഈരാറ്റുപേട്ടയുടെ ചരിത്രം രേഖപ്പെടുത്തുന്ന പുസ്തക പ്രസിദ്ധീകരണം തുടങ്ങി വിവിധ പദ്ധതികൾ സിൽവർ ജൂബിലി വർഷത്തിൽ നടപ്പിലാക്കും.
വായനാ ദിന പ്രചാരണ പരിപാടി നഗരസഭാ ചെയർ പേഴ്സൺ സുഹറാ അബ്ദുൽ ഖാദർ ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ ബസ് സ്റ്റാന്റിൽ നടന്ന യോഗത്തിൽ ഫെയ്സ് പ്രസിഡന്റ് സക്കീർ താപി അദ്ധ്യക്ഷനായി. ചരിത്രകാരൻ കെ. എം. ജാഫർ വായനാദിന സന്ദേശം നൽകി. ഡയറക്ടർ പത്മനാഭൻ, കെ.പി.എ. നടക്കൽ, നവാസ് കെ.കെ എന്നിവർ സംസാരിച്ചു. ഈരാറ്റുപേട്ടയിലെ വിവിധ കേന്ദ്രങ്ങളിൽ സംഘടിപ്പിച്ച യോഗങ്ങളിൽ നഗരസഭാ കൗൺസിലർ അനസ് പാറയിൽ, അഡ്വ. വി.പി. നാസ്സർ, റഫീഖ് പട്ടരുപറമ്പിൽ, പി.പി.എം. നൗഷാദ്, ഹാഷിം ലബ്ബ, ജബ്ബാർ പാറയിൽ, പി.കെ. നൗഷാദ്, വി.എം.എ. സലാം, വി.എം. അബ്ദുള്ളാ ഖാൻ, വി. ടി. ഹബീബ്, എസ്. എഫ്. ജബ്ബാർ, ബിജിലി സെയിൻസ്, റാസി കടുവാമുഴി, ഹാഷിം ഡയ്റ, റിയാസ് പടിപ്പുരക്കൽ, സജികുമാർ തലപ്പലം, പി.എസ്. നാസ്സർ, നൗഫൽ മേത്തർ, ഹാഫിസ് , അഫ്സൽ ആമി, പി.എം. നാസർ, സിറാജ് പടിപ്പുരക്കൽ എന്നിവർ സംസാരിച്ചു.
വിവിധ കേന്ദ്രങ്ങളിൽ നടന്ന പ്രശ്നോത്തരി മൽസരത്തിന് മുഹ്സിൻ പഴയമ്പള്ളി നേതൃത്വം നൽകി.