പുറത്തു പോയി വരുമ്പോൾ മിക്കവരും പറയുന്ന ഒന്നാണ് മുഖത്തെ കരുവാളിപ്പ്. ഇതിനായി ഇനി ബ്യൂട്ടി പാർലറിൽ പോകാതെ വീട്ടിൽ തന്നെ പരിഹാരം കാണാം.
1.തേൻ: തേൻ മുഖത്തും കഴുത്തിലും തേച്ച് പിടിപ്പിക്കുക. 15 മിനിറ്റ് കഴിഞ്ഞ ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയുക. മികച്ച മോയ്‌സ്ചുറൈസറായ തേൻ മുഖത്തെ കരുവാളിപ്പ് അകറ്റും.
2. ഒലീവ് ഓയിൽ: മുഖത്തെ ചുളിവുകൾ തടയാൻ മാത്രമല്ല മുഖത്തും കഴുത്തിലുമായി ഒലീവ് ഓയിൽ പുരട്ടുന്നത് ചർമ്മ സൗന്ദര്യത്തിന് ഏറെ ഗുണം ചെയ്യും.
3. പപ്പായ: പപ്പായയിലെ എന്‍സൈമുകള്‍ മൃതചര്‍മത്തെ അകറ്റി മുഖം സുന്ദരമാക്കുന്നു. പപ്പായ ഫേയ്‌സ് മാസ്‌ക്കും മികച്ചതാണ്. ആരോഗ്യ സംരക്ഷണത്തിന് പപ്പായ കഴിക്കാവുന്നതാണ്.
4. മുട്ട: മുട്ടയുടെ വെള്ള അൽപം റോസ് വാട്ടർ ചേർത്ത് മുഖത്തിലും കഴുത്തിന് ചുറ്റും പത്ത് മിനിറ്റുനേരം തേച്ചു പിടിപ്പിക്കുക. ശേഷം തണുത്ത വെള്ളം ഉപയോഗിച്ച് കഴുകുക. ഇത് മുഖത്തെ കരുവാളിപ്പ് തടയും
5. കാരറ്റ്: വരണ്ടതും സെന്‍സിറ്റീവുമായ ചര്‍മത്തെ സുഖപ്പെടുത്തും. കുറച്ചു വെള്ളത്തില്‍ കാരറ്റ് നന്നായി വേവിച്ചെടുക്കുക. തണുപ്പിച്ച ശേഷം ഉടച്ച് പള്‍പ്പാക്കി മാസ്‌ക് രൂപത്തില്‍ മുഖത്ത് പുരട്ടുക. 15 മിനിറ്റിനു ശേഷം തണുത്ത വെള്ളത്തില്‍ കഴുകി കളയുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഈ പാക്ക് ഇടാവുന്നതാണ്.