ഈരാറ്റുപേട്ട: മോദി സർക്കാരിൻ്റെ ന്യൂനപക്ഷ വേട്ടക്കെതിരെ കോൺഗ്രസ് നടത്തുന്ന സമരങ്ങളുടെ ഭാഗമായി കർഷക കോൺഗ്രസ് ജില്ലാ കമ്മറ്റി ഈരാറ്റുപേട്ട ചേന്നാട് കവലയിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു. ജില്ലാ പ്രസിഡൻ്റ് തോമസുകുട്ടി മണക്കുന്നേലിൻ്റെ അദ്ധ്യക്ഷതയിൽ കൂടിയ ധർണ്ണ സംസ്ഥാന വൈസ് പ്രസിഡൻ്റ് ജോർജ് ജേക്കബ് ഉദ്ഘാടനം ചെയ്തു. തുടർച്ചയായുള്ള ബി.ജെ.പി ഭരണം സംസ്ഥാനത്തെ ന്യൂനപക്ഷo
വംശനാശം വരത്തക്ക രീതിയിൽ കേന്ദ്ര സർക്കാർ ഒളിഞ്ഞുo തെളിഞ്ഞുo പ്രവർത്തിക്കുന്നതായി യോഗം വിലയിരുത്തി.
ന്യൂനപക്ഷ ക്കെതിരായ സംഘർഷത്തിൽ എത്രയും പെട്ടെന്ന് പ്രൈം മിനിസ്റ്റർ ഇടപെടണമെന്ന് യോഗത്തിൽ ആവശ്യപ്പെട്ടു. യോഗത്തിൽ സംസ്ഥാന ഭാരവാഹികളായ ജോർജ് കൊട്ടാരം, റെജിമോൻ വാഴയിൽ, റാഷിദ് ഈരാറ്റുപേട്ട, ഉണ്ണി പ്ലാത്തോട്ടം, PH നൗഷാദ്, വർക്കിച്ചൻ വയംപോത്തനാൽ, റോയി തുരുത്തിയിൽ, ജോഷി ഇടപ്പാടിക്കരോട്ട്, ജോൺസൺ മുണ്ടക്കയം, വിനോദ് കെ.ജി, സാജൻ വൈക്കം, സോണി പാലാ, റ്റോമി കലയമറ്റം,
ഷൈൻ പ്രഭാഷ്, അപ്പച്ചൻ മൂശാരിപറമ്പിൽ, തുടങ്ങിയ സംസാരിച്ചു.