ഈരാറ്റുപേട്ട: ഈരാറ്റുപേട്ട: മുസ്ലീം ഗേൾസ് ഹയർ സെക്കന്ററി സ്കൂളിൽ കർഷകദിനം ആചരിച്ചു. എൻ.എസ് എസ് , സാഫ് എന്നീ ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികളോടെയാണ് കർഷകദിനം ആചരിച്ചത്. പ്രദേശത്തെ മികച്ച കർഷകരെയും , സ്കൂളിലെ ബാലകർഷകയായ അഞ്ചാം ക്ലാസ് വിദ്യാർത്ഥി അമാന അഷ്റഫിനെയും ഈ അവസരത്തിൽ ആദരിച്ചു.
അവരുടെ കൃഷി അനുഭവങ്ങളെക്കുറിച്ച് കുട്ടികൾ ചോദിച്ചറിഞ്ഞു. നാടൻ കൃഷിപ്പാട്ടുകൾ ആലപിച്ചു. പരിസ്ഥിതി സൗഹ്യദ അലങ്കാരങ്ങൾ പരിപാടിക്ക് മിഴിവേകി. പ്രിൻസിപ്പാൽ ഫൗസിയ ബീവി, ഹെഡ്മിസ്ട്രസ് ലീന എം.പി, അമ്പിളി ബി നായർ , എം.എഫ് അബ്ദുൽ ഖാദർ, താഹിറ പി.പി, പ്രിജു പി. ആർ, മുഹമ്മദ് ലൈസൽ, ഫാത്തിമ, റീജ ദാവൂദ് എന്നിവർ സംസാരിച്ചു.