ജനറൽ

രുചിയോടെ ഉണ്ടാക്കാം ആരോഗ്യ ഗുണങ്ങളുള്ള നോമ്പ് കഞ്ഞി

റമദാൻ വ്രതാരംഭം തുടങ്ങിയതോടെ നോമ്പ് തുറക്കാൻ ആയി ഉണ്ടാക്കുന്ന ഒരു രുചിയുള്ള വിഭവമാണ് നോമ്പുകഞ്ഞി. ക്ഷീണം മാറാൻ നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഈ നോമ്പ് കഞ്ഞി ഉത്തമമാണ്. പൊതുവെ കഞ്ഞി ഇഷ്ടമില്ലാത്തവർ പോലും നിരവധി ചേരുവകൾ ചേർത്ത് ഉണ്ടാക്കുന്ന ഈ നോമ്പ് കഞ്ഞി കുടിക്കാൻ ഇഷ്ടപെടുന്നു. ഇത് എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം.

അരി, മഞ്ഞപ്പൊടി, ഉപ്പ്, ഗ്രാമ്പൂ, കറുവപ്പട്ട, ഏലക്ക,ഇഞ്ചി ചുക്ക്, ഉലുവ, വെളുത്തുള്ളി, ജീരകം, കുരുമുളക്,കറിവേപ്പില ,ചുവന്നുള്ളി, വെളിച്ചെണ്ണ,കാരറ്റ് അരിഞ്ഞത്, തേങ്ങ, പെരുംജീരകം പൊടി ,പുതിനയില മുളക്പൊടി എന്നിവയാണ് നോമ്പ് കഞ്ഞിയുടെ ചേരുവകൾ.

ഇതിനായി കഞ്ഞി ഉണ്ടാക്കുന്ന പാത്രത്തിൽ ആവശ്യത്തിന് എണ്ണ ചൂടാക്കി ഗ്രാമ്പൂ, കറുവപ്പട്ട, ഏലക്ക, ചുക്ക് എന്നിവ ചേർത്ത് നന്നായി വഴറ്റുക. ഇഞ്ചി വെളുത്തുള്ളി പേസ്റ്റും ,കറിവേപ്പില ,ഉള്ളിയും ചേർക്കുക. ഉള്ളി നന്നായി വഴറ്റുക. ശേഷം കാരറ്റ്, പുതിനയില, ആവശ്യത്തിന് മഞ്ഞൾ പൊടി, മുളകു പൊടി, ഗരം മസാല പൊടി, ഉപ്പ് എന്നിവ ചേർക്കുക. നന്നായി വഴറ്റുക. ചിക്കൻ ഇഷ്ടമുള്ളവർ ആണെങ്കിൽ വേവിച്ച ചിക്കൻ ചെറിയ കഷണങ്ങളായി അരിഞ്ഞതും കൂടി ചേർത്ത് ഇതിലേക്ക് ചേർത്ത് ഇളക്കുക. അതിനു ശേഷം കഴുകി വെച്ച അരി കൂടി ചേർക്കുക. ആവശ്യത്തിന് വെള്ളം കൂടി ചേർത്ത് വേവിക്കാൻ വെയ്ക്കുക. ഇടക്ക് ഇളക്കി ചേരുവകൾ എല്ലാം യോജിപ്പിക്കുക. പാകം ആകുമ്പോൾ മല്ലിയില കൊണ്ട് അലങ്കരിക്കുക. അടുപ്പിൽ നിന്ന് ഇറക്കി നോമ്പ് തുറക്കാൻ വിളമ്പാം.