കടുത്തുരുത്തി: വെള്ളൂരില്‍ കുറവാ സംഘമിറങ്ങിയാതായി സംശയം. ഭീതിയില്‍ നാട്ടുകാര്‍. വെള്ളൂരില്‍ വ്യാപാര സ്ഥാപനങ്ങളിലും, വീട്ടിലും മോഷണം നടന്നതോടെയാണ് കുറുവാ സംഘം വെള്ളൂരില്‍ എത്തിയെന്ന അഭ്യൂഹം പരന്നത്. ഇതോടെ നാട്ടുകാര്‍ ആശങ്കയിലായി
വെള്ളൂര്‍( പിറവം റോഡ് ) റെയില്‍വേ സ്‌റ്റേഷന് സമീപം കിഴക്കേപ്പറമ്പില്‍ ഗോപാലകൃഷ്ണന്റെ വീട്ടില്‍ നിന്ന് 24900 രൂപയും, വെള്ളൂര്‍ ജങ്ഷനിലുള്ള മണികണ്ഠന്‍ ഹോട്ടലില്‍ നിന്ന് 5,000 രൂപയുടെ ചില്ലറയും ആണു മേഷ്ടാവ് കവര്‍ന്നത്. സമീപത്തെ വീടുകളില്‍ മോഷണശ്രമവും നടന്നു.കോട്ടയത്തു നിന്നു വിരളടയാള വിദഗ്ധരും ഡോഗ് സ്‌കോഡും എത്തി പരിശോധന നടത്തി. മോഷ്ടാവിന്റെ ദൃശ്യം തൊട്ടടുത്തുണ്ടായിരുന്ന സി.സി.ടി.വി. ക്യാമറയില്‍ നിന്നും പോലിസിനു ലഭിച്ചിട്ടുണ്ട്. പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.