പ്രവാസം

ലോകകപ്പിലെ ഉഗ്രന്‍ വിജയം; സൗദിയില്‍ നാളെ പൊതു അവധി

ഇന്ന് ഖത്തറില്‍ നടന്ന ലോകകപ്പ് ഫുട്ബാള്‍ ടൂര്‍ണമെന്റില്‍ അര്‍ജന്റീനക്കെതിരെ സൗദി ടീം നേടിയ അട്ടിമറി വിജയത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ച് നാളെ സൗദിയില്‍ പൊതു അവധി.സൗദി ഭരണാധികാരി സല്‍മാന്‍ രാജാവാണ് പൊതു അവധി പ്രഖ്യാപിച്ചത്.രാജ്യത്തെ സ്വകാര്യ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ മുഴുവന്‍ സ്ഥാപങ്ങള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കും.ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ അട്ടിമറികളിലൊന്നായിരുന്നു അര്‍ജന്റീനയെ വീഴ്ത്തിയ സൗദിയുടെ ജയം. ലുസൈല്‍ മൈതാനത്തെ ഗ്രൂപ്പ് സി ആവേശപ്പോരില്‍ രണ്ട് തവണ ലോക ജേതാക്കളായ മെസ്സി സംഘത്തെ ഒന്നിനെതിരെ രണ്ടു ഗോളിന് ആണ് സൗദി മറികടന്നത്.