പ്രാദേശികം

ഫയർഫോഴ്സ് ജീവനക്കാരെ എ ഐ വൈ എഫ് ആദരിച്ചു

ഈരാറ്റുപേട്ട : കൊച്ചി കോർപ്പറേഷൻ അതിർത്തിയിൽ ബ്രഹ്മപുരം മാലിന്യ പ്ലാന്റിൽ തീപിടുത്തം ഉണ്ടായി പ്രദേശമാകെ പുക പടർന്ന് ജനജീവിതം ദുസ്സഹമായപ്പോൾ  സ്വന്തം കുടുംബത്തെയും ജീവനെയും മറന്ന് തങ്ങളുടെ കർത്തവ്യം സേവനം ആണെന്ന് ആത്മാർത്ഥമായി ഉൾക്കൊണ്ട് അർപ്പണബോധത്തോടെ തീയണക്കുന്നതിനും അന്തരീക്ഷം അപകടരഹിതമാക്കുന്നതിനും അക്ഷീണം പ്രവർത്തന നിരതരായി  തീയിലും പുകയിലും നിന്ന് തങ്ങളുടെ കർത്തവ്യം നിർവഹിച്ച ഈരാറ്റുപേട്ടയിലെ ഫയർഫോഴ്സ് യൂണിറ്റിലെ മാതൃക ഉദ്യോഗസ്ഥർക്ക്

AIYF പൂഞ്ഞാർ മണ്ഡലം കമ്മിറ്റി തീരുമാനപ്രകാരം ആദരിക്കൽ  ചടങ്ങും ഉപകാരം ഏൽപ്പിക്കലും സിപിഐ കോട്ടയം ജില്ലാ കമ്മിറ്റി അംഗം എംജി ശേഖരൻ നിർവഹിചു. R രതീഷ് ൻ്റെ അധ്യക്ഷതയിൽ മണ്ഡലം  പ്രസിഡൻറ് ബാബു ജോസഫ് ജില്ലാ കമ്മിറ്റി അംഗം സുനൈസ് എംപി ജോയിൻറ് സെക്രട്ടറി റോണി സന്തോഷ് മണ്ഡലം കമ്മിറ്റി അംഗം സഹദ്, റോഷ്നി ബാബു, പ്രിൻസ് പ്ലാത്തോട്ടം, ഫാത്തിമ ശമ്മാസ്, അമീൻ തുടങ്ങിയവർ പ്രസംഗിച്ചു അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ ബിനു സെബാസ്റ്റ്യൻ, ജോബിൻ മാത്യു, M J  വിഷ്ണു എന്നിവർ കർമ്മരംഗത്തെ അനുഭവങ്ങൾ പങ്കുവെച്ചു സംസാരിക്കുകയും ചെയ്തു.