യു.എ.ഇയില്‍ നവംബര്‍ മൂന്നിന് പതാക ദിനം ആചരിക്കും. യു.എ.ഇയുടെ രണ്ടാമത് പ്രസിഡന്റായി ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ 2004ല്‍ അധികാരമേറ്റതിന്റെ സ്മരണാര്‍ഥമാണ് പതാക ദിനമായി ആചരിക്കുന്നത് ( UAE Flag Day 2022 ).
ദേശസ്‌നേഹവും ഐക്യവും അഖണ്ഡതയും പ്രതിധ്വനിക്കുന്ന ചതുര്‍വര്‍ണ പതാക രാവിലെ 11 ന് സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളിലും സ്‌കൂളുകളിലും ഉയര്‍ത്താനാണ് നിര്‍ദേശം. 1971ല്‍ സ്വദേശി പൗരന്‍ അബ്ദുല്ല അല്‍ മൈന രൂപകല്‍പന ചെയ്തതാണ് യു.എ.ഇ പതാക