പ്രാദേശികം

മുഴുവൻ മാർക്ക് നേടി അന്നാ റോയി അഭിമാനമായി


ഈരാറ്റുപേട്ട:ഇക്കഴിഞ്ഞ പ്ലസ് ടു പരീക്ഷയിൽ 1200 ൽ 1200 മാർക്കും നേടിയ മുസ്‌ലിം ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർത്ഥിനി അന്നാ റോയി നാടിന് അഭിമാനമായി. പ്ലസ്ടു വിൽ  കമ്പ്യൂട്ടർ സയൻസ് വിദ്യാർഥിനിയായ അന്ന ഗ്രേസ് മാർക്കില്ലാതെയാണ് ഈ സുവർണനേട്ടം സ്വന്തമാക്കിയത്.

പൂഞ്ഞാർ തറപ്പേൽ വീട്ടിൽ ജോർജിന്റെയും ഡെയ്‌സി ജോർജിന്റെയും മകളാണ് അന്ന. പത്താം ക്ലാസ് വിദ്യാർത്ഥിനി ഐശ്വര്യ റോയിയാണ് സഹോദരി. 
സ്വാതന്ത്ര്യ സമര സേനാനിയും പൊതുപ്രവർത്തകനുമായ ടി.ടി. വർക്കിസാറിൻറെ കൊച്ചുമകളാണ് ഈ മിടുക്കി .