ഈരാറ്റുപേട്ട.കോർട്ട് കോംപ്ലക്സിൽ കുടുംബകോടതിയുടെ പ്രവർത്തനം ആരംഭിച്ചു .കുടുംബകോടതിയുടെ ക്യാമ്പ് സിറ്റിങ് ഫാമിലി കോർട്ട് ജില്ലാ ജഡ്ജി അയ്യൂബ് ഖാൻ.ഇ ഉദ്ഘാടനം ചെയ്തു.മുൻസിഫ് മജിസ്ട്രേറ്റ് ആർ.കൃഷ്ണപ്രഭൻ മുഖ്യ പ്രഭാഷണം നടത്തി. ഈരാറ്റുപേട്ട ബാർ അസോസിയേഷൻ പ്രസിഡണ്ട് അഡ്വ.ജോമി സെബാസ്റ്റ്യൻ, അദ്ധ്യക്ഷത വഹിച്ചു.യോഗത്തിൽ സെക്രട്ടറി അഡ്വ.വി.പി.നാസർ സ്വാഗതവും ട്രഷറർ അഡ്വ.ഇ.എസ്.കണ്ണൻ നന്ദിയും പറഞ്ഞു. ഉദ്ഘാടന ശേഷം പതിനൊന്ന് മണിയോടെ കോടതി സിറ്റിങ് ആരംഭിച്ചു
പ്രാദേശികം