മരണം

ഗിത്താറിസ്റ്റ് ജോസ് തോമസ് പുത്തൂരിന്റെ സംസ്കാരം ഞായറാഴ്ച

ചേന്നാട്: പുത്തൂർ പരേതരായ തോമസിന്റെയും മേരിയുടെയും മകൻ ജോസ് തോമസ് (ടാലന്റ് സ്കൂൾ & മ്യൂസിക് സ്റ്റുഡിയോ, തിരുവനന്തപുരം) നിര്യാതനായി. സംസ്കാര ശുശ്രൂഷകൾ ഞായർ (01-09-2024ർ) ഉച്ചകഴിഞ്ഞ് 2ന് അരുവിത്തുറ പെരുനിലത്തുള്ള സഹോദരൻ മാത്യുവിന്റെ ഭവനത്തിൽ ആരംഭിക്കുന്നതും 3.00ന് ചേന്നാട് ലൂർദ് മാതാ പള്ളിയിലെ കുടുംബക്കല്ലറയിൽ സംസ്കരിക്കുന്നതുമാണ്. 

ബെംഗളൂരുവില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള വിമാനയാത്രക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം. ടോപ് സിങറിലെ ഗിറ്റാറിസ്റ്റായിരുന്നു.വിവിധ ടെലിവിഷന്‍ ചാനലുകളിലെ മ്യൂസിക് റിയാലിറ്റി ഷോയിലെ സ്ഥിരം സാന്നിധ്യമായിരുന്നു. എസ്പി ബാലസുബ്രഹ്മണ്യം, യേശുദാസ്, കെ എസ് ചിത്ര തുടങ്ങിയ പ്രശസ്ത ഗായകരുടെ സംഗീത വേദികളില്‍ ഗിറ്റാറിസ്റ്റായി പ്രവര്‍ത്തിച്ചിരുന്നു.ഭാര്യ: മിനി പള്ളിക്കത്തോട് അഞ്ചാനിക്കൽ കുടുംബാംഗമാണ്. മക്കൾ: അമൽ (കീബോർഡിസ്റ്റ്, ആർ.എൽ.വി. സംഗീത കോളജ് വിദ്യാർഥി), എമിൽ (ഗിറ്റാറിസ്റ്റ്, സ്വാതി തിരുനാൾ സംഗീത കോളജ്, തിരുവനന്തപുരം).സഹോദരങ്ങൾ: ഫാ. സെബാസ്റ്റ്യൻ പുത്തൂർ (വികാരി, സെന്റ് ജോസഫ് പള്ളി,പൈക), മാത്യു (പൂഞ്ഞാർ), തോമസ്കുട്ടി (കഞ്ഞിക്കുഴി, ഇടുക്കി), സിസ്റ്റർ ജോർജിയ DSFS (ഇറ്റലി), സിസ്റ്റർ ആൻസി മരിയ DSFS (സൗത്ത് ആഫ്രിക്ക).