പ്രാദേശികം

ഫൂർഖാൻപള്ളി മുൻ ഇമാം അലി റഷാദി ഉസ്താദിന്റെ കുടുംബത്തിന് ഈരാറ്റുപേട്ട മേഖല നിർമ്മിച്ചു നൽകുന്ന വീടിൻറെ രണ്ടാംഘട്ട പ്രവർത്തനത്തിന് തുടക്കം കുറിച്ചു.

ഫൂർഖാൻപള്ളി മുൻ ഇമാം അലി റഷാദി ഉസ്താദിന്റെ കുടുംബത്തിന് ഈരാറ്റുപേട്ട മേഖല നിർമ്മിച്ചു നൽകുന്ന വീടിൻറെ രണ്ടാംഘട്ട പ്രവർത്തനത്തിന് തുടക്കം കുറിച്ചു.
ഇന്ന് രാവിലെ നടന്ന ചടങ്ങിന് മേഖലാ പ്രസിഡണ്ട് നൗഫൽ ബാഖവി തലനാട് നേതൃത്വം കൊടുക്കുകയും
മുഹിയുദ്ദീൻ ജുമാമസ്ജിദ് ചീഫ് ഇമാം സുബൈർ മൗലവി ദുആ നിർവഹിക്കുകയുംമേഖലാ സെക്രട്ടറി ഹാഷിം മന്നാനി സിദ്ദീഖിയ്യ പ്രിൻസിപ്പൽ അബ്ദുസ്സലാം മൗലവി, ഭവന നിർമ്മാണ കമ്മിറ്റി കൺവീനർ അഷ്റഫ് നദ്‌വി മറ്റ് മേഖല ഭാരവാഹികൾ, ഉസ്താദുമാർ ,പ്രസ്തുത സ്ഥലം സംഭാവന ചെയ്ത അബ്ദുൽ കരീം പഴയം പള്ളിൽ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു