കേരളം

കരിപ്പൂരില്‍ കോടികളുടെ സ്വര്‍ണ്ണ വേട്ട

കരിപ്പൂര്‍ വിമാനത്താവളത്തിന് പുറത്ത് വീണ്ടും വന്‍ സ്വര്‍ണ്ണ വേട്ട. ഒരു കോടിയോളം രൂപയുടെ സ്വര്‍ണ്ണമാണ് പൊലീസ് പിടികൂടിയിരിക്കുന്നത്. സംഭവത്തില്‍ രണ്ട് യാത്രക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു. ജിദ്ദയില്‍ നിന്നും ദുബായില്‍ നിന്നുമായി എത്തിയ യാത്രക്കാരാണ് പിടിയിലായത്. ജിദ്ദയില്‍ നിന്നും എത്തിയ കര്‍ണ്ണാടകയിലെ മടികേരി സ്വദേശി റസീഖ്, ദുബായില്‍ നിന്നും വന്ന വയനാട് നായിക്കട്ടി സ്വദേശി ഇബ്രാഹിം എന്നിവരെയാണ് സ്വര്‍ണ്ണവുമായി എയര്‍പോര്‍ട്ടിന് പുറത്ത് വെച്ച് പൊലീസ് പിടികൂടിയത്.

ഫെബ്രുവരി 10ന് കരിപ്പൂര്‍ വിമാനത്താവളത്തില്‍ 70 ലക്ഷം രൂപ വിലവരുന്ന 1270 ഗ്രാം സ്വര്‍ണ്ണം എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം പിടികൂടിയിരുന്നു. ദുബായില്‍നിന്ന് ഇന്‍ഡിഗോ എയര്‍ലൈന്‍സ് വിമാനത്തിലെത്തിയ കാസര്‍കോട് കുമ്പള സ്വദേശി പജൂര്‍ മൂസ, മുഹമ്മദ് അക്രം എന്നിവരാണ് ശരീരത്തില്‍ ഒളിപ്പിച്ച് സ്വര്‍ണ്ണം കടത്തുന്നതിനിടയില്‍ പിടിയിലായത്.