കേരളം

സ്വർണവില - ഇന്നുണ്ടായത് വൻ വർധനവ്

കേരളത്തിൽ സ്വർണവില തുടർച്ചയായി നേരിട്ട ഇടിവിന് ശേഷം വീണ്ടും ഉയർന്നു.പവന് 280 രൂപയുടെ വര്‍ധനയാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ സംസ്ഥാനത്ത് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,560 രൂപ എന്ന നിലയിലേക്ക് കുതിച്ചുയര്‍ന്നു. ഗ്രാമിന് 35 രൂപയുടെ വര്‍ധനവാണ് ഉണ്ടായത്. ഒരു ഗ്രാം സ്വര്‍ണത്തിന് 6,695 രൂപ എന്ന നിരക്കിലാണ് ഇന്നത്തെ വില്‍പ്പന പുരോഗമിക്കുന്നത്.

ഇന്നലെ കേരളത്തില്‍ വീണ്ടും സ്വര്‍ണ വില കുറഞ്ഞിരുന്നു. നേരിയ കുറവാണ് വിപണിയിൽ രേഖപ്പെടുത്തിയത്.

ഗ്രാമിന് 20 രൂപയുടെ കുറവുണ്ടായി. 6660 എന്ന നിരക്കിലായിരുന്നു എത്തിയിരുന്നത്. അതിന് മുൻപത്തെ ദിവസം 6680 ആയിരുന്നു 22 ക്യാരറ്റ് സ്വര്‍ണത്തിന്റെ വില. എന്നാൽ ഇന്നലെ പവൻ വില 160 രൂപ കുറഞ്ഞ് 53,280 രൂപയിലെത്തിയിരുന്നു.

അമേരിക്കൻ ബാങ്കുകളുടെ പലിശ നിരക്കുകൾ കുറഞ്ഞാൽ കൂടുതൽ പേർ നിക്ഷേപം എന്ന നിലയിൽ സ്വർണത്തെ സമീപിക്കാൻ സാധ്യത ഉണ്ടെന്നാണ് സൂചന. പലിശ കുറയ്ക്കാന്‍ സമയമായെന്ന യു എസ് ഫെഡ് ചെയര്‍മാന്റെ പ്രസ്താവന വന്നതോടെ സ്വർണ്ണവില ഇനിയും ഉയരാനാണ് സാധ്യത.