കേരളം

സ്വര്‍ണവില കൂടി; ഇന്നത്തെ വിപണിനിരക്കുകള്‍ അറിയാം

സംസ്ഥാനത്ത് ഇന്നും സ്വര്‍ണവിലയില്‍ വര്‍ധനവ്. ഒരു പവന്‍ സ്വര്‍ണത്തിന് 400 രൂപ വര്‍ധിച്ച് വിപണിവില 37,880 രൂപയായി. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് ഇന്ന് 50 രൂപ കൂടി ഗ്രാമിന് 4735 രൂപയായി.

ഇന്നലെയും സ്വര്‍ണത്തിന്റെ വില സംസ്ഥാനത്ത് 280 രൂപ കൂടിയിരുന്നു. ഇന്ന് 18 കാരറ്റ് സ്വര്‍ണത്തിനും 45 രൂപ ഉയര്‍ന്ന് ഗ്രാമിന്റെ വിപണിവില 3920 രൂപയായി.

അതേസമയം സംസ്ഥാനത്ത് വെള്ളിവിലയിലും മാറ്റമുണ്ട്. സാധാരണ വെള്ളി ഗ്രാമിന് നാല് രൂപ കൂടി 64 രൂപയിലെത്തി. ഹാള്‍മാള്‍ക്ക് വെള്ളിക്ക് നിലവില്‍ 90 രൂപയാണ്.