കേരളം

സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു

സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. 640 രൂപയാണ് ഒറ്റയടിക്ക് കുറഞ്ഞത്. 51,120 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 80 രൂപയാണ് കുറഞ്ഞത്. 6390 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

സംസ്ഥാനത്ത് നിലവില്‍ വെള്ളി വിലയില്‍ മാറ്റമില്ല. സ്വര്‍ണവില ഇടിഞ്ഞ സാഹചര്യത്തില്‍ വരും മണിക്കൂറുകളില്‍ വെള്ളി വിലയും കുറഞ്ഞേക്കാം. വെള്ളി ഗ്രാമിന് 91.10 രൂപയാണ്. 8 ഗ്രാം വെള്ളിക്ക് 728.80 രൂപയും, 10 ഗ്രാമിന് 911 രൂപയുമാണ്. വെള്ളി കിലോയ്ക്ക് 91,100 രൂപയാണ്.

അതേസമയം ആഗോള വിപണില്‍ സ്വര്‍ണവില മുകളിലോട്ടാണ്. 24 മണിക്കൂറിനിടെ ആഗോള സ്വര്‍ണവിലയില്‍ 4.78 ഡോളറിന്റെ വര്‍ധന രേഖപ്പെടുത്തി. സ്വര്‍ണം ഔണ്‍സിന് 2,409.36 ഡോളറാണ്.