ഇൻഡ്യ

വാട്ട്‌സ്‌ആപ്പിന്‌ ലൈസന്‍സ്‌ നിര്‍ബന്ധമാക്കാന്‍ സര്‍ക്കാര്‍

ഡല്‍ഹി: വിളിക്കാനും സന്ദേശം അയക്കാനും സൗകര്യം നല്‍കുന്ന വാട്ട്‌സ്‌ആപ്പ്‌, സൂം, സ്‌കൈപ്‌, ഗൂഗിള്‍ ഡ്യുയോ തുടങ്ങിയ ആപ്ലിക്കേഷനുകള്‍ക്ക്‌ രാജ്യത്ത്‌ പ്രവര്‍ത്തിക്കാന്‍ ലൈസന്‍സ്‌ നിര്‍ബന്ധമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നു.
നിര്‍ദേശങ്ങള്‍ അടങ്ങിയ ടെലികമ്യൂണിക്കേഷന്‍ ബില്ലിന്റെ കരട്‌ ടെലികോം മന്ത്രാലയം അവതരിപ്പിച്ചു. ടെലികോം/ഇന്റര്‍നെറ്റ്‌ സേവനദാതാക്കള്‍ ലൈസന്‍സ്‌ തിരിച്ചേല്‍പിക്കുന്ന പക്ഷം, ഫീസ്‌ തിരിച്ചു നല്‍കാനും വ്യവസ്‌ഥയുണ്ട്‌. കരട്‌ ബില്ലിന്മേല്‍ ഒക്‌ടോബര്‍ 20 വരെ അഭിപ്രായം അറിയിക്കാമെന്നു കേന്ദ്ര ടെലികോം മന്ത്രി അശ്വനി വൈഷ്‌ണവ്‌ അറിയിച്ചു.