ഈരാറ്റുപേട്ട: നഗരസഭയിൽ ഹരിതമിത്രം സ്മാർട്ട് കാബേജ് ആപ്പ് നടപ്പിലാക്കുന്നതിന്റെ ഭാഗമായി സർവ്വേയും ക്യു ആർ കോഡ് പഠിപ്പിക്കുന്ന പ്രവർത്തനങ്ങളും ടൗൺ 20-ാം വാർഡിൽ ആരംഭിച്ചിരിക്കുകയാണ്.
ഈ പ്രവർത്തനങ്ങളുടെ ഭാഗമായി ഹരിതകർമ്മ സേനാംഗങ്ങളും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും വീടുകളും കടകളും സന്ദർശിക്കുമ്പോൾ റേഷൻ കാർഡ്, വീട്ടുനമ്പർ , ഫോൺ നമ്പർ, മുതലായ ആവശ്യ വിവരങ്ങൾ നൽകി സഹകരിക്കണമെന്ന് സെക്രട്ടറി അറിയിച്ചു.