ഈരാറ്റുപേട്ട:കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഈ വർഷത്തെ ഹജ്ജ് കർമ്മത്തിന് കോട്ടയം ജില്ലയിൽ നിന്ന് തിരെഞ്ഞെടുക്കപ്പെട്ടവർക്കും, വെയ്റ്റിംഗ് ലിസ്റ്റിൽ ആയിരം വരെയുള്ള വർക്ക് വേണ്ടി നടത്തിയ ആദ്യഘട്ട ഹജ്ജ് സാങ്കേതിക പഠന ക്ലാസ് നടയ്ക്കൽ ഫൗസിയ ഓഡിറ്റോറിയത്തിൽ
പൂഞ്ഞാർ എംഎൽഎ സെബാസ്റ്റ്യൻ കുളത്തുങ്കൽ ഉദ്ഘാടനം ചെയ്തു.കോട്ടയം ജില്ലാ ട്രെയിനർ ഷിഹാബ് പുതുപറമ്പിൽ അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന ഹജ്ജ് ട്രെയിനർ എൻ പി ഷാജഹാൻ പഠന ക്ലാസിന് നേതൃത്വം നൽകി ഈരാറ്റുപേട്ട നൈനാർ ജുമാ മസ്ജിദ് ചീഫ് ഇമാം മുഹമ്മദ് അഷ്റഫ് മൗലവി,ഹാഫിസ് മുഹമ്മദ് ഇയാസ് മൗലവി. മുഹമ്മദ് മുനീർ മൗലവി എന്നിവർ സംസാരിച്ചു.ഹജ്ജ് കമ്മിറ്റി ട്രെയിനർമാരായ ഖമർ തോട്ടത്തിൽ. സിയാദ്. റസീന അയ്യൂബ്. ഫസീല. മുഹമ്മദ് മിസാബ് ഖാൻ. സഫറുളളാ ഖാൻ എന്നിവർ പഠന ക്ലാസിന് നേത്യതം നൽകി.ഏറ്റുമാനൂർ മണ്ഡലം ഹജ്ജ് ട്രെയിനർ നാസർദാറുസലാം സ്വാഗതവും, വൈക്കം നിയോജക മണ്ഡലം ഹജ്ജ് ട്രെയിനർ അബൂബക്കർ കൃതജ്ഞത രേഖപ്പെടുത്തി.