പ്രാദേശികം

ഈരാറ്റുപേട്ട മുസ്‌ലീം ഗേൾസ് സ്കൂളിന് ഹരിത വിദ്യാലയ പുരസ്കാരം.

ഈരാറ്റുപേട്ട : ഹരിത കേരള മിഷൻ്റെ ഹരിത വിദ്യാലയ പുരസ്കാരം മുസ്‌ലീം ഗേൾസ് ഹയർ സെക്കൻ്ററിസ്കൂളിന് ലഭിച്ചു. സ്കൂളിൽ നടന്ന ചടങ്ങിൽ ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീകല റ്റീച്ചർ സ്കൂൾ പ്രിൻസിപ്പൽ ഫൗസിയ ബീവിയ്ക്ക് പുരസ്കാരം കൈമാറി. തുടർന്ന് ഹരിത കേരള മിഷൻ്റെ ദേവഹരിതം പദ്ധതിയുമായി സഹകരിച്ച് സ്കൂളിലെ സാഫ് നേച്ചർ ക്ലബ്ബ് തിടനാട് മഹാക്ഷേത്രത്തിലേയ്ക്ക് തയ്യാറാക്കിയ പൂജാപുഷ്പ സസ്യ തൈകളുടെ വിതരണോദ്ഘാടനം സ്കൂൾ ഹെഡ്മിസ്ട്രസ് എം. പി ലീന ക്ഷേത്രഭാരവാഹി സജികുമാറിന് മന്ദാര തൈ നൽകിക്കൊണ്ട് നിർവ്വഹിച്ചു. ഹരിതം നിത്യഹരിതം എന്ന അവതരണഗാനത്തോടെ ആരംഭിച്ച ചടങ്ങിൽ സ്കൂൾ മാനേജർ പ്രൊഫ എം. കെ ഫരീദ് അധ്യക്ഷത വഹിച്ചു. തിടനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് വിജി ജോർജ്ജ് ഈ രാറ്റുപേട്ട നഗരസഭാ ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ പി.എം അബ്ദുൽ ഖാദർ, എ, ഇ, ഒ ഷംലാബീവി, പി.ടി. എ പ്രസിഡൻ്റ് തസ്നീം കെ. മുഹമ്മദ്,തുടങ്ങിയവർ സംസാരിച്ചു. ഹരിത കേരള മിഷൻ ആർ.പി വിഷ്ണുപ്രസാദ് വിഷയം അവതരിപ്പിച്ചു. സാഫ് കൺവീനർ മുഹമ്മദ് ലൈസൽ നന്ദി പറഞ്ഞു.