ജനറൽ

പ്ലേ ബട്ടന്‍ പോലും തന്നില്ല, ആക്രിക്കടയില്‍ കൊടുത്ത് അതും പണമാക്കിയോ എന്നറിയില്ല

മലയാളികളുടെ ഇഷ്ട താരവും അവതാരകയുമാണ് മീനാക്ഷി അനൂപ്. ഇപ്പോഴിതാ തന്റെ യൂട്യൂബ് ചാനല്‍ കൈകാര്യം ചെയ്തവരില്‍ നിന്നുണ്ടായ ദുരനുഭവം തുറന്ന് പറഞ്ഞിരിക്കുകയാണ് മീനാക്ഷി. ചാനലില്‍ നിന്ന് കിട്ടിയ വരുമാനത്തിന്റെ നല്ലൊരു ഭാഗം അവര്‍ തട്ടിയെടുത്തു കൊണ്ടുപോയെന്നും തങ്ങള്‍ വഞ്ചിക്കപ്പെടുവായിരുന്നുവെന്നും മീനാക്ഷിയും കുടുംബവും പറഞ്ഞു.

‘യൂട്യൂബ് ചാനല്‍ തുടങ്ങാമെന്ന് ഒരു ടീം ഞങ്ങളെ ഇങ്ങോട്ട് സമീപിക്കുകയായിരുന്നു. അവര്‍ തന്നെയാണ് ഇ.മെയില്‍ ഐഡിയും പാസ് വേര്‍ഡുമെല്ലാം ക്രിയേറ്റ് ചെയ്തത്. രണ്ടു ലക്ഷത്തോളം ഫോളോവേഴ്സും ആയി. അവര്‍ തന്നെയാണ് വീഡിയോ എടുക്കുന്നതും എഡിറ്റ് ചെയ്യുന്നതും അപ്ലോഡ് ചെയ്യുന്നതും. കിട്ടിയ പ്ലേ ബട്ടന്‍ പോലും തന്നില്ല. ആക്രിക്കടയില്‍ കൊടുത്ത് അതും പണമാക്കിയോ എന്നറിയില്ല’-മീനാക്ഷി പറഞ്ഞു.